Friday, March 4, 2011

അങ്ങനെയിരിക്കെ മരിച്ചുപോയ്‌ ഞാന്‍/നീ



അങ്ങനെയിരിക്കെ
വര്‍ഷങ്ങള്‍ക്കുശേഷം
പെട്ടെന്ന്‌ പൊലിഞ്ഞുപോകും ഞാന്‍.

അതുവരെ ചുറ്റിപ്പിടിച്ച ബന്ധങ്ങളെല്ലാം
പുഞ്ചിരിയോടെ അഴിച്ചുവച്ച്‌
മരണക്കിടക്കയില്‍ നിന്നെഴുന്നേറ്റ്‌
വെക്കം നിന്റെ വീട്ടിലേക്ക്‌
കണ്ണിക്കണ്ടവഴിയേ
അപ്പോള്‍ ഞാനൊരോട്ടമുണ്ട്‌.

ഇന്നത്തെപ്പോലെ
ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
നിന്റെ വീടിനു മുന്നിലെ
മതിലിലേക്ക്‌ ചാഞ്ഞ
ചാമ്പമരചില്ലവരെയെത്തി
മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

ഉടന്‍ പിടഞ്ഞെണീറ്റ്‌
മുറ്റത്ത്‌ കരഞ്ഞുകൊണ്ടിരിക്കുന്ന
നിന്റെ കെട്ടിയോനെ
ഇത്രകാലം കൂടെക്കഴിഞ്ഞില്ലേ
എന്തിനിത്രകരയാനിരിക്കുന്നുവെന്ന്‌ നോക്കിച്ചിരിച്ച്‌
അകത്തെ മുറിയില്‍
ആള്‍വട്ടങ്ങള്‍ക്ക്‌ നടുവിലെ കിടക്കയില്‍
തളര്‍ന്നുകിടക്കുന്ന നിന്റെയടുത്തെത്തും.


അബോധത്തിലാണ്ടുപോയ നിന്നെ
മരണം എനിക്ക്‌ പണിഞ്ഞുതന്ന
സുതാര്യമായ ചില്ലുവിരല്‍കൊണ്ട്‌
ഞാന്‍ തൊട്ടുവിളിക്കും.

കണ്ണുതുറക്കാതെ തന്നെ
നിന്റെ ഉരുണ്ടകണ്ണുകളില്‍ നിന്ന്‌ രശ്‌മികള്‍
പൊടുന്നനെ എന്നിലേക്ക്‌ പുറപ്പെടും.

പണ്ടേറെ പാതിരാവുകളില്‍
നീയൂറിയൂറിച്ചുവപ്പിച്ചൊരെന്‍ ചുണ്ടുകളെ
മരണം കൈതൊട്ടു കരിവാളിപ്പിച്ചതു
കണ്ടാകും നിന്‍ കോട്ടിച്ചിരി.

നീ വിളിച്ചുപോന്ന എന്‍പേര്‌
നിന്റെ നാവിന്നടിയില്‍
അപ്പോള്‍ പിടയ്‌ക്കും മീനാകും.

മീനിന്‍ പിടപ്പുകണ്ട്‌
നിന്റെ മക്കളുടെ മക്കള്‍
നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
നാവ്‌ നനച്ചുതരും.





















വായില്‍ ഉറവകൊള്ളും ഈര്‍പ്പം കമട്ടിക്കളഞ്ഞ്‌
നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
നിന്നതിന്റെ തുടര്‍ചുംബനംപോലെ
തെല്ലുമാറിനിന്നലിവോടെ
കണ്ണുനിറഞ്ഞ്‌
എന്നെ നോക്കിയ
ഒരു നോട്ടമില്ലേ,
അതേ നോട്ടമോടെ
ഒരേകിടപ്പാകും നീ.

പൊടുന്നനെ നീ കൈപൊക്കുന്നത്‌
എന്നെ തൊട്ടതാകുന്നു.

നെഞ്ചിലേക്ക്‌ നീ കൈതാഴ്‌ത്തുന്നത്‌
എന്നെ വലിച്ചടുപ്പിച്ചതാകുന്നു.

ശ്വാസംമുറുകി നീ കുറുകുന്നത്‌
മുഖതാവില്‍
സംസാരിച്ചതാകുന്നുവെന്നും
എനിക്കു മാത്രമേ അറിയൂ.


എനിക്കിനിയാരാണോയുള്ളതെന്ന
പൊട്ടിക്കരച്ചില്‍
നിന്റെ കെട്ടിയോന്‍
മുറ്റത്തുനിന്ന്‌ മുഴക്കാനായി
ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
നീ എഴുന്നേറ്റ്‌
കട്ടിലിനടിയില്‍
ചില്ലുവള്ളികളുള്ള
സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.

മക്കള്‍ സോപ്പുതേച്ച്‌
നിന്റെ കൈവളകള്‍ അഴിച്ചും
മാല കൊളുത്തകത്തിയും എടുത്തുമാറ്റും.

വളകളുടെ വഴുക്കല്‍കണക്കെ
മാലയുടെ കൊളുത്തുകണക്കെ
ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
ഊര്‍ന്നകലുന്നത്‌
അന്നേരം
നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...

വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
ഇതൊന്നും എന്നേം നിന്നേം
ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...

തുടരെ
നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
വഴിവക്കുകളില്‍ അലസം നില്‌ക്കും.
ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
മത്സരിച്ച്‌ കണ്ടുപിടിക്കും.
മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.
മക്കളുടെ മക്കള്‍ പഠിച്ച പ്‌ളേസ്‌കൂള്‍ പടിക്കല്‍
മക്കളുടെ മക്കളേപ്പോലെതന്നെ
എന്നോടു ചിണുങ്ങുമല്ലോ നീ.

ഇങ്ങനെ
ഏറെവര്‍ഷപ്പഴക്കങ്ങളെല്ലാം
നമ്മള്‍
മാറിമാറി പുതുക്കിപ്പണിയും.

വീട്ടില്‍
എന്റെ ശവമടക്കു കഴിഞ്ഞിട്ടുണ്ട്‌.

ഞാന്‍ ചെയ്‌തുപോയ പൊള്ളയും ശൂന്യവുമായ
ഒത്തിരിയൊത്തിരി കാര്യങ്ങള്‍ സംസാരിച്ച്‌
ആരൊക്കെയോ
എന്റെ വീട്ടുമുറ്റത്തുണ്ട്‌.

നിന്റെ സംസ്‌ക്കാരം ഇതാ, തുടങ്ങി.

എന്റെമാത്രമെന്റെമാത്രമെന്നു-
ഞാനെത്രവട്ടം പറഞ്ഞ
നിന്റെ ദേഹം
ശവക്കുഴിക്കുള്ളിലേക്ക്‌
ഒറ്റയ്‌ക്കുപോണപോക്കുകണ്ട്‌
ഞാനും അലറിവിളിക്കും

ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
നിന്റെ മരിച്ചടക്കം
എങ്ങനെ സഹിക്കും ഞാന്‍.

പിന്നെപ്പിന്നെ
കാലങ്ങള്‍ പോകുന്നത്‌
നമ്മള്‍ അറിയാതാകും.

ഇടയ്‌ക്കിടെ
നാട്ടില്‍ പോയി
തിരിച്ച്‌
മണ്ണിനടിയിലൂടെ ഞാന്‍
നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.

മഴ പിളര്‍ന്നുപെയ്യുകയാണ്‌
പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

വിജനമായ ഒഴിവിടങ്ങളില്‍
അമരുകയും
കെട്ടിപ്പുണരുകയും
കടന്നുപിടിക്കയും
ചെയ്യുന്നു
പുല്‍നാമ്പുകള്‍.

കുഞ്ഞുങ്ങളേ,
നിങ്ങളെന്തിനിങ്ങനെ
മിഴിച്ചുനോക്കുന്നു
ഞങ്ങളെ?























ലവ്‌ ഇന്‍ ദ ടൈം ഓഫ്‌ കോളറയുടെയും അപ്പാര്‍ട്ട്‌ ടുഗെദര്‍ എന്ന സിനിമയുടെയും
വിദൂരപ്രതലങ്ങള്‍ ഓര്‍ക്കുന്നു.
ചിത്രങ്ങള്‍: സുധീഷ്‌ കോട്ടേമ്പ്രം

173 comments:

  1. ee nalla kavithakkano ithrayum naal kaathirunnath
    kallu
    ummmmmmmmmmmma

    ReplyDelete
  2. മഴ പിളര്‍ന്നുപെയ്യുകയാണ്‌
    പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
    നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

    ....

    ReplyDelete
  3. kaleash bai.....othiri ishtapettu ee puthu kavitha..baavukangal...

    ReplyDelete
  4. നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
    നിന്നതിന്റെ തുടര്‍ചുംബനംപോലെ
    തെല്ലുമാറിനിന്നലിവോടെ
    കണ്ണുനിറഞ്ഞ്‌
    എന്നെ നോക്കിയ
    ഒരു നോട്ടമില്ലേ,
    അതേ നോട്ടമോടെ
    ഒരേകിടപ്പാകും നീ

    ഈ വരികള്‍ കൂടുതല്‍ ഇഷ്ടം......

    വളകളുടെ വഴുക്കല്‍കണക്കെ
    മാലയുടെ കൊളുത്തുകണക്കെ
    ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
    ഊര്‍ന്നകലുന്നത്‌
    അന്നേരം
    നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ...

    ഈ വരികളും നൂറിഷ്ടം :)

    ഇഷ്ടമുള്ള വരികള്‍
    എഴുതി തന്ന കലമാനെ
    നിന്റെ ചിറകില്‍ ഒരു മഴക്കും
    കഴുകി കളയാനാവാത്ത സ്നേഹത്തിന്റെ
    ഉമ്മകള്‍......
    ummmma

    ReplyDelete
  5. chakkareeee.....ummmaaaaaaaaaaaaaaaaaa....

    onnu marichenkil..... avalum....... :)

    ReplyDelete
  6. ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
    അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
    വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
    കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
    നിന്റെ വീടിനു മുന്നിലെ
    മതിലിലേക്ക്‌ ചാഞ്ഞ
    ചാമ്പമരചില്ലവരെയെത്തി
    മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
    പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.



    GRACIOUS
    SENGIOOOOOOOORRRRRRRRRRRRRRRRR...............

    ReplyDelete
  7. ഏറണാകുളത്തു നിന്ന് തിരുവനന്തപുരത്തെക്കയിരുന്നോ നിന്റെ ആത്മാവ് സഞ്ചരിച്ചിരിക്കുക..
    നന്നായി ഇഷ്ടപ്പെട്ടു ..
    വീട്‌, അച്ച, അമ്മ, അമ്മാവന്മാര്‍
    കറുപ്പ്‌, വെളുപ്പ്‌, ജാതി, പണം
    ഇതൊന്നും എന്നേം നിന്നേം
    ഇനിയങ്ങോട്ട്‌ തൊടാനാകില്ലല്ലോ...
    **************************
    ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
    നിന്റെ മരിച്ചടക്കം
    എങ്ങനെ സഹിക്കും ഞാന്‍.
    *************************
    മഴ പിളര്‍ന്നുപെയ്യുകയാണ്‌
    പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
    നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.

    ഈ വരികളെല്ലാം എനിക്കേറെ ഇഷ്ടമായി ..

    ReplyDelete
  8. ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
    നിന്റെ മരിച്ചടക്കം
    എങ്ങനെ സഹിക്കും ഞാൻ.
    ...
    nalla kavitha
    thank u , Kalesh
    all the best

    ReplyDelete
  9. എന്തോ വല്ലാത്ത ഒരു സങ്കടം തോന്നി ഇത് വായിച്ചപ്പോള്‍...
    ആരോ ചങ്കില്‍ പിടിച്ച പോലെ.... ഞാനെന്നെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. ഞാനിവിടെ തന്നെ ഉണ്ട്. അവളോ?
    ആശംസകള്‍ ഈ നല്ല വരികള്‍ക്ക്.

    ReplyDelete
  10. മഴ പിളര്‍ന്നുപെയ്യുകയാണ്‌
    പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
    നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍.വിജനമായ ഒഴിവിടങ്ങളില്‍
    അമരുകയും
    കെട്ടിപ്പുണരുകയും
    കടന്നുപിടിക്കയും
    ചെയ്യുന്നു
    പുല്‍നാമ്പുകള്‍.

    കുഞ്ഞുങ്ങളേ,
    നിങ്ങളെന്തിനിങ്ങനെ
    മിഴിച്ചുനോക്കുന്നു
    ഞങ്ങളെ?
    ===============

    കലേഷ്‌, മരണം ശരിക്കും അനുഭവപ്പെടുന്നു.ജീവിതത്തില്‍ നിന്ന് മരണത്തിലേക്ക് 'പോത്തോ' എന്ന് ഒരു വീഴ്ച.. നന്ദി കൂട്ടുകാരാ..

    ReplyDelete
  11. നന്നായിരിക്കുന്നു kaluse !!! :).
    Dedication in a love relationship is well portrayed.true love and commitment follow beyond the borders of life and death.
    A lovely write.keep penning.:)
    all the best:)

    ReplyDelete
  12. രണ്ടാമത്തെ വായനയില്‍ സുതാര്യം എന്നാ വാക്ക് കല്ലുകടിക്കുന്നു.

    ReplyDelete
  13. @ജയരാജ്‌, ഷാജി, സി.പി. ദിനേശ്‌, കീരനല്ലൂരുകാരന്‍, സീന, വിബി, ന്യൂസ്‌ അറ്റ്‌ കേരള, രമേശ്‌ അരൂര്‍, സുനീതടീച്ചര്‍, അജിംസ്‌, മായ..വായനകള്‍ക്കും പ്രതികരണങ്ങള്‍ക്കും നന്ദി..
    @അജിംസ്‌,
    എനിക്കും തോന്നുന്നു. വഴിയേ മേല്‍നടപടി സ്വീകരിക്കപ്പെട്ടേക്കാം..:)

    ReplyDelete
  14. Hey mannn...this s amazing............
    i dont hav a singe word to adorn it....
    P..O..E..T..R..Y...

    ReplyDelete
  15. വിഷ്‌ണൂ
    പ്രതികരണത്തിനും
    വായനക്കും
    സ്‌നേഹം

    ReplyDelete
  16. എങ്ങനെ ഇങ്ങനെ എഴുതുന്നു?!
    ഡാ, മഴയാകുന്നു വരികള്‍.
    എനിക്ക് കള്ളുകുടിക്കാനും സിഗരെറ്റ്‌ വലിക്കാനും തോന്നുന്നു.
    അത്രമേല്‍ സുഖകരം.
    something like reading Marquez's Of Love and Other Demons..

    ReplyDelete
  17. സജിനേ
    നീ നിന്റെ സിനിമേം കൊണ്ട്‌ ഇന്ന്‌ കൊച്ചിലുണ്ടല്ലോ...
    നമുക്ക്‌ വേണ്ടപോലെ കാണാം.

    ReplyDelete
  18. Kollam annnnaaaaaaaaaaaaaaaaaaaaaa

    ReplyDelete
  19. ഓര്‍മ്മകളുടെ വഴുമരങ്ങളിലൂടെ ഊര്‍ന്നിറങ്ങുകയാണ് കാലത്തിലേക്ക് ഈ നീള്‍ വരികള്‍!
    ആശംസകളുടെ പതിവ് തോറ്റങ്ങള്‍ കൊണ്ട് മുഖ പ്രശംസ ചൊരിയുന്നില്ല..
    അത്ര മേല്‍ സ്നേഹത്തോടെ മനസ്സോടു ചേര്‍ക്കുന്നു....


    (മഞ്ചേരി ക്യാമ്പിനിടെ വിനീതിന്റെ കൂടെ കണ്ടിരുന്നു...
    മറന്നെങ്കിലും സാരമില്ല!വെറും ഒരു ചിരി കൊണ്ട് ഓര്‍മ്മകളെ എത്ര ദൂരം എത്തിപ്പിടിക്കാനാകും...?)

    സസ്നേഹം അലിഫ്

    ReplyDelete
  20. സനല്‍, നീ വാ ഇങ്ങോട്ട്‌
    അലിഫ്‌, മറക്കുന്നതെന്തിന്‌
    വായനക്ക്‌ നന്ദി

    ReplyDelete
  21. നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
    നിന്നതിന്റെ തുടര്‍ചുംബനംപോലെ
    തെല്ലുമാറിനിന്നലിവോടെ
    കണ്ണുനിറഞ്ഞ്‌
    എന്നെ നോക്കിയ
    ഒരു നോട്ടമില്ലേ,
    അതേ നോട്ടമോടെ
    ഒരേകിടപ്പാകും നീ


    - kalesh enikku ishtapettu ee varikal....nannayittundu...

    ReplyDelete
  22. മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പ്പാലം
    അതെത്ര സുതാര്യമാണ്
    പ്രണയംകൊണ്ടും കവിതകൊണ്ടുമതിനെ അടര്‍ത്തിയെടുക്കുന്നുവല്ലോ നീ

    ReplyDelete
  23. കലേഷേ,
    മനസ്സില്‍ തട്ടുന്ന കവിതകള്‍ വായിക്കുന്നത്, മനസ്സില്‍ പലതും വീണ്ടും ഒരു സിനിമ പോല്ലേ വരുത്തും.

    വര്‍ഷങ്ങള്‍ മുന്‍പ് ഒരു പെന്ന്ക്കുട്ടിയെ കാണാന്‍, ദിവസങ്ങള്‍ ഒരേ വഴിയില്‍ പിന്തുടര്‍ന്നു, ഒരുമിച്ചു വണ്ടി കാത്തു നിന്ന്, ഒരുമിച്ചു യാത്ര ചെയ്തു. ഒരു വാക്ക് മിണ്ടിയതിന്നെ ആഘോഷിച്ചു, പിന്നെ അവള്‍ക്കു അങ്ങന്നെ അല്ല എന്ന് അറിഞ്ഞിട്ടും, വീണ്ടും സ്നേഹിച്ചതും. എല്ലാം ഇന്ന് ഓര്‍മ്മകള്‍. . .

    "കലമിനിയുമുരുല്ലും വിഷു വരും, വര്ഷം വരും, തിരുവോണം വരും,
    പിന്നെ ഓരോ തളിരില്ലും പൂ വരും കായ്‌ വരും....."
    സഫലമീ യാത്ര............

    ReplyDelete
  24. കലേഷ്... സത്യമായും എന്റെ ഹൃദയമൊരു നിമിഷം നിന്നു പോയതുപോലെ.. രാത്രി മുഴുവന്‍ ഉറങ്ങാതെ ഈ കവിത നാവിലലിയിക്കണമെന്നു തോന്നുന്നു.
    ദൈവമേ.. ഈ രാവില്‍ എന്തിനാണെന്നെക്കൊണ്ട് ഇതു വായിപ്പിച്ചത്?

    ReplyDelete
  25. പൊള്ളിപ്പോയെടാ..നിനക്ക് കൂട്ടിനു ഞാനും വരുന്നുണ്ട്...

    ReplyDelete
  26. കവിത പഴുപ്പിച്ചു ചൂടുപിടിച്ചൊരു രാത്രി!!

    ReplyDelete
  27. മോനു, അനീഷ്‌ വായനയ്‌ക്കും നല്ല പ്രതികരണത്തിനും നന്ദി
    അനൂപേ, കോട്ടയംകാലം ഓര്‍ക്കുന്നു. ദേവി, നീ അങ്ങനെയെന്തൊക്കെ...
    സ്‌മിത മീനാക്ഷി, കവിതയോട്‌ ഇഷ്ടംകൂടിയതിന്‌ നന്ദി
    നാസര്‍, എപ്പവരും
    ചെമ്മാട്‌, പ്രതികരണത്തിന്‌ സ്‌നേഹം

    ReplyDelete
  28. വളകളുടെ വഴുക്കല്‍കണക്കെ
    മാലയുടെ കൊളുത്തുകണക്കെ
    ഒരുനാള്‍ നീ കൊണ്ടുനടന്ന തീരാബന്ധങ്ങളെല്ലാം
    ഊര്‍ന്നകലുന്നത്‌
    അന്നേരം
    നിന്നെ ഞാന്‍ ചൂണ്ടിക്കാണിക്കുമല്ലോ............................

    ഇതിലും കൂടുതല്‍ എന്ത് പറയാനാ ....

    ReplyDelete
  29. Kaleshetta.... orupadistayi....

    ReplyDelete
  30. മൈരേ എന്ന് വിളിച്ച് കെട്ടിപ്പിച്ചല്ലാതെ ഒന്നും പറയുക വയ്യ / ഈ പകല്‍ പോലും / ഒടുക്കത്തെ കവിത

    ReplyDelete
  31. മരണവും പ്രണയവും വേര്‍തിരിച്ചെടുക്കാന്‍ ആവാതെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ഈ വരികളില്‍.ഈ വരികളോടുള്ള ഇഷ്ടം എഴുതാന്‍ എന്റെ കൈവശം ഉള്ള വാക്കുകള്‍ തികയില്ല.അത്ര മേല്‍ മനോഹരം.നന്ദി.

    ReplyDelete
  32. ഈ മെയില്‍ വഴിയൊക്കെ പോസ്റ്റ് അപ്ഡേറ്റ് ചെയ്യുന്നതില്‍ വല്ല ബുദ്ധിമുട്ടും ഉണ്ടോ?


    നല്ല കവിത വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്ക..
    ഒന്ന് പറന്ന് നടന്നു കവിതയ്ക്കൊപ്പം!
    കൂടുതല്‍ വാക്കുകളില്ല..

    ReplyDelete
  33. മരണത്തിന്റെ കാലടിയൊച്ച എവിടെയോ കേള്‍ക്കുന്ന പോലെ

    വളരെ നല്ല കവിത.

    ReplyDelete
  34. മൈഡ്രീംസ്‌, ധനുജ... ഇവിടേക്കെത്തിയതില്‍ സ്‌നേഹം. അഭിപ്രായത്തിനും.
    കുഴൂരിലെ സ്‌നേഹഗന്ധര്‍വ്വാ, ആ 'മുടി' വിളി കാതോടെ കാത്‌ കേള്‍ക്കാന്‍ എന്നുവരും ഇങ്ങ്‌. ഫെബ്രുവരി 14 കഴിഞ്ഞുപോയ്‌
    ശ്രീദേവീ, മരണം, ജീവിതം...പ്രതികരണത്തിന്‌ നന്ദി.
    നിശാസുരഭീ, മെയില്‍ വഴി അപ്‌ഡേഷന്‍ നടത്തുന്നുണ്ടല്ലോ...നല്ല വാക്കുകള്‍ക്ക്‌ നന്ദി.

    ReplyDelete
  35. കലേഷ്,

    കവിത അനുഭവിക്കാം, കവിതയിലൂടെ അനന്തമായ സങ്കല്‍പ്പ ചിത്രങ്ങള്‍ മെനഞ്ഞെടുക്കാം എന്നതിന്റെ ഒരു തെളിവായി ഈ കവിതയെ എല്ലാവരും കാണട്ടെ.

    ഇത്രയും മുഴുകി വായിച്ച ഒരു കവിത ഈ അടുത്ത കാലത്തുണ്ടായില്ല. അവസാന വരി വരെ ആ ചരട് വലിയാതെയും പൊട്ടാതെയും സൂക്ഷിച്ചു.

    വായിച്ച് കഴിഞ്ഞപ്പോള്‍ കലേഷിനോട് അല്‍പ്പം ദേഷ്യം തോന്നി.

    കുറെക്കൂടിയാകാമായിരുന്നു!

    എന്റെ ഏറ്റവും പ്രിയപ്പെട്ട നോവലുകളില്‍ ഒന്നാണ് കോളറാകാലത്തെ പ്രണയം എന്ന് കൂടി പറയട്ടെ.

    ReplyDelete
  36. ആപ്പീസിലെ ആസനം പഴുക്കുന്ന തിരക്കിനിടയില്‍
    ദേവ ഇട്ടു തന്ന ലിങ്കില്‍ പിടിച്ചു
    നീ പറഞ്ഞ പോലെ ...
    "വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
    കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
    നിന്റെ വീടിനു മുന്നിലെ
    മതിലിലേക്ക്‌ ചാഞ്ഞ
    ചാമ്പമരചില്ലവരെയെത്തി
    മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
    പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും...."
    ഹോ... അപാരം ...
    എനിക്കിത് മതി .. ഇതു മാത്രം ... ഉമ്മ

    ReplyDelete
  37. കവിത വായിച്ച് അഭിപ്രായം പറയാനും മാത്രം വളർച്ചയില്ലന്നു കരുതണം.പുതിയ കവിതയുടെ വഴി,ഇതുതന്നെ.നന്നായിട്ടുണ്ട് .

    ReplyDelete
  38. റിസ്‌ നന്ദി
    ജസ്‌റ്റിന്‍, കുറേക്കൂടി ഉണ്ടായിരുന്നു. മുടി വെട്ടിയൊതുക്കി. കോളറ എനിക്കും പിടിച്ചിട്ടുണ്ട്‌.
    പകല്‍കിനാവന്‍, ഇതെവിടെ കുറേനാളായല്ലോ കണ്ടിട്ട്‌. ഉമ്മ...
    ചാര്‍വാകന്‍ :-)വായനക്ക്‌ നന്ദി

    ReplyDelete
  39. കലേഷ്‌ എന്നത് ഇരുതല മൂര്‍ച്ചയുള്ള ഒരുഗ്രന്‍ കത്തിയുടെ പേരാണോ .....
    നെഞ്ചിലേക്ക് കയറി ഒരൊറ്റ തിരി !

    "ഇന്നത്തെപ്പോലെ
    ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
    അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
    വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
    കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
    നിന്റെ വീടിനു മുന്നിലെ
    മതിലിലേക്ക്‌ ചാഞ്ഞ
    ചാമ്പമരചില്ലവരെയെത്തി
    മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
    പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

    തുടരെ
    നമ്മള്‍ ബസ്‌സ്റ്റാന്‍ഡിലേക്ക്‌ നടക്കും.
    വഴിവക്കുകളില്‍ അലസം നില്‌ക്കും.
    ബസ്‌സ്റ്റോപ്പുകളില്‍ കാത്തുനിന്ന പഴങ്കഥ വീണ്ടും കേള്‍ക്കും.
    അവസാനമായി കണ്ടുപിരിഞ്ഞയിടത്തെ മാറ്റങ്ങളെല്ലാം
    മത്സരിച്ച്‌ കണ്ടുപിടിക്കും.
    മക്കള്‍ പഠിച്ച കലാശാലകളിലേക്ക്‌ ചൂണ്ടും.

    പിന്നെപ്പിന്നെ
    കാലങ്ങള്‍ പോകുന്നത്‌
    നമ്മള്‍ അറിയാതാകും.

    ഇടയ്‌ക്കിടെ
    നാട്ടില്‍ പോയി
    തിരിച്ച്‌
    മണ്ണിനടിയിലൂടെ ഞാന്‍
    നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും. "

    ReplyDelete
  40. കലേഷ് , ഈ കവിത വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത് കുറിച്ച് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമയമുള്ളപ്പോള്‍ ഒന്നു നോക്കു. http://smithameenakshy.blogspot.com/2011/03/blog-post.html

    ReplyDelete
  41. ഈ കവിത വായിച്ച് എന്റെ നെഞ്ചും ആത്മാവും പിളര്‍ന്നു പോയത് നീ അറിയുന്നുണ്ടോ കലേഷേ. ഒരു കവിത വായിച്ക് നേരിട്ട് വിളിച്ച് സംസാരിക്കണമെന്ന് തോന്നിപ്പിച്ച അപൂര്‍വങ്ങളില്‍ അപൂര്‍വ്വ കവിത. ഈ കവിതയും അതിലൂടെ നിന്നെയും ഞാന്‍ ദത്തെടുക്കുന്നു. സ്വന്തം ദേവസേന.

    ReplyDelete
  42. ഉടലിളകാതെ
    നിഴലിളക്കുന്ന കവിത.

    ReplyDelete
  43. ഇതൊന്നു ചൊല്ലികീട്ടിരുന്നെങ്കില്‍ ....
    കുഴൂരിനെപ്പോലെ അഭിനന്ദിക്കാന്‍
    ധൈര്യം പോര.അദ്ദേഹം പറഞ്ഞത്
    കവിത ആണെന്ന് പറയാം.അത്
    മെയിലില്‍ പറയാം അല്ലെ..അഭിനന്ദനങ്ങള്‍..

    ReplyDelete
  44. വളരെ നല്ല കവിത... ആശംസകള്‍

    ReplyDelete
  45. പ്രിയപ്പെട്ട കെ.ജി, കുത്തേറ്റവന്‌ കുത്തേറ്റവനോട്‌ 'അപര'സ്‌നേഹം
    സ്‌മിതാ, ഞാന്‍ വായിച്ചു. നന്നായി. ഈ കവിതയോടു കൂട്ടുകൂടി ഇഷ്ടം കവിതയിലൂടെ പ്രകടിപ്പിച്ചതിന്‌ ഏതുവാക്കില്‍ നന്ദി വേണം..?
    ദേവാ, വിളിച്ചപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന്‌ തേവരയ്‌ക്ക്‌ വരികയായിരുന്നു. പെട്ടെന്ന്‌ കട്ടായിപ്പോയി. ദത്തെടുത്താല്‍ ജീവിക്കാനുള്ള ചെലവ്‌ കൂടി തരണം..നാട്ടിലെത്തുമ്പോള്‍ കാണാം. ഇന്ന്‌ കാലത്തും കിഴക്കന്‍മുത്തൂര്‌ വഴിയാണ്‌ വന്നത്‌...

    ReplyDelete
  46. ചിരിച്ചോടും മത്സ്യങ്ങളേ, :-) :-)

    എന്റെ ലോകം, വിബിയുടെ ചൊല്ലിയാട്ടം സംഭവിച്ചേക്കാം..
    നല്ല നാടന്‍ സാധനങ്ങള്‍ മെയിലായി പോരട്ടേ
    skalesh@gmail.com
    പ്രദീപന്‍സ്‌,:-):-)

    ReplyDelete
  47. വളരെ വിത്യസ്തമായ ഒരാസ്വാദനം സമ്മാനിച്ച കവിത..അനാദിയായ കാലം കണ്മുന്നിലൂടെ കടന്നുപോകുന്നതുപോലെ..

    ReplyDelete
  48. ഒന്നു മരിക്കുന്നതിത്രയും നല്ലതാണോ..
    മരിക്കാൻ കൊതിപ്പിക്കുന്ന കവിത

    ReplyDelete
  49. ഓട്ടോയ്‌ക്ക്‌ കൊടുക്കാന്‍ പോക്കറ്റില്‍
    അന്നും ചില്ലിക്കാശില്ലാത്തതിനാല്‍
    വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
    കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
    നിന്റെ വീടിനു മുന്നിലെ
    മതിലിലേക്ക്‌ ചാഞ്ഞ
    ചാമ്പമരചില്ലവരെയെത്തി
    മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
    പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും.

    അസ്സല്‍...കൂടുതല്‍ കവിതകള്‍ വായിക്കാനുള്ള പ്രേരണ.

    ReplyDelete
  50. യാത്രാ വിവരണത്തീന്റെ സുഖം....വേദന....നന്നായിട്ടുണ്ട്‌

    ReplyDelete
  51. മരിക്കുന്നതിത്രേം സുഖമുള്ള ഏര്‍പ്പാടോ? പൂര്‍ത്തിയാക്കാതെ പോയ ആഗ്രഹങ്ങളിങ്ങനെ മരണത്തിനപ്പുറത്തിരുന്നു കൂട്ടിമുട്ടിക്കുന്ന കാണുമ്പോള്‍ അങ്ങനെ ചോദിക്കാതിരിക്കുന്നതെങ്ങനെ..ഇഷ്ടായി..

    ReplyDelete
  52. കവിത ചത്തിട്ടില്ല ...ഉറപ്പായി...

    ReplyDelete
  53. കലേഷേ..
    എന്‍റെ ഉള്ളിലെ മരിച്ചവളുടെ ശ്വാസം മുഖത്ത് തട്ടുന്നു..
    ഹൊ! ഇത്രയും പ്രലോഭിപ്പിച്ചിട്ടില്ല ഒരു കവിതയും..

    ReplyDelete
  54. ഇടയ്‌ക്കിടെ
    നാട്ടില്‍ പോയി
    തിരിച്ച്‌
    മണ്ണിനടിയിലൂടെ ഞാന്‍
    നിന്റെ കുഴിമുറിയിലേക്ക്‌ നീന്തിത്തുടിക്കും.

    നേരിൽ കാണുന്ന നേരത്ത്‌ നിനക്കൊരുമ്മ ബാക്കിയുള്ളത്‌ ചോദിച്ചു മേടിക്കണേടാ ..എന്റെ കുഴിമുറിക്കുള്ളിൽ നിന്നും..

    ReplyDelete
  55. ഒരുപാടിഷ്ടപ്പെട്ടു...നെഞ്ചിനകത്ത് ഒരു വേദന കിടന്ന് പിടയുന്നു.." ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
    നിന്റെ മരിച്ചടക്കം
    എങ്ങനെ സഹിക്കും ഞാന്‍." ഈ വരികള്‍ മനസ്സില്‍ നിന്ന് മായുന്നില്ല...

    ReplyDelete
  56. Week end varunno.. ee kavithakku ummayum BP Rumum...

    ReplyDelete
  57. മരിച്ചു ജീവിച്ചു.

    ജീവിതം എന്ന ബോറന്‍ കവിത
    മരണം കൊണ്ട് ഒന്നു തിരുത്തിയാലോ
    എന്നു പോലും തോന്നിപ്പോയി.
    ഒറ്റ ഉമ്മ കൊണ്ട് പൂക്കാന്‍
    ഒരു പക്ഷേ, മരണം തന്നെ വരണമായിരിക്കും.

    ReplyDelete
  58. ക്രൂരനായ കവെ
    എന്തിനിങ്ങനെ മനസ് പൊള്ളിക്കുന്ന വര്‍ത്താനങ്ങള്‍
    എന്തിനിങ്ങനെ നെഞ്ചു പടപ്പിക്കുന്ന ചിത്രങ്ങള്‍
    എനിക്കെന്തോ മരിച്ചിട്ട് പ്രണയിക്കാന്‍ തോനുന്നു
    കവിത മനസുലക്കുന്നു നല്ല സൃഷ്ടിയുടെ ലക്ഷണം

    ReplyDelete
  59. കലേഷ്
    കവിത ഇടക്കിടക്ക് വായിച്ച് ഞാൻ എന്റെ ഉറക്കം കളയുകയാൺ.എനിക്കറിയില്ല ഈ കവിത എന്റെ എത്ര രാത്രികളിലെ ഉറക്കം നഷ്ടപ്പെടുത്തുമെന്നു.ഈ കുറിപ്പെഴുതുമ്പോൾ നീ നല്ല ഉറക്കിലായിരിക്കും.നീ എനിക്കു തന്നേച്ചു പോയ അക്ഷരങ്ങളൂടെ ശക്തി....വയ്യെടാ.ഇനിയിങ്ങിനെ മരിച്ചു കിടന്നാൽ മതി...

    ReplyDelete
  60. ശ്വാസംമുറുകി നീ കുറുകുന്നത്‌
    മുഖതാവില്‍
    സംസാരിച്ചതാകുന്നുവെന്നും
    എനിക്കു മാത്രമേ അറിയൂ.
    ...............................................................................

    ReplyDelete
  61. //നീ വിളിച്ചുപോന്ന എന്‍പേര്‌
    നിന്റെ നാവിന്നടിയില്‍
    അപ്പോള്‍ പിടയ്‌ക്കും മീനാകും.

    മീനിന്‍ പിടപ്പുകണ്ട്‌
    നിന്റെ മക്കളുടെ മക്കള്‍
    നീ മരണത്തിലേക്ക്‌ തുഴയുകയാണെന്നു കരുതി
    നാവ്‌ നനച്ചുതരും.....................//

    എന്താ പറയണ്ടേ എന്നറിയില്ല ഏത് വരി quote ചെയ്യണമെന്നും ,
    കൊതിപ്പിക്കുന്ന കവിത ,
    മോഹിപ്പിക്കുന്ന നിമിഷങ്ങള്‍
    നന്ദി പറയുന്നു ....

    ReplyDelete
  62. പ്രണയം പടര്‍ന്ന്‌ പന്തലിച്ച്‌ പൂത്തുനില്‍ക്കുന്ന ആത്മാക്കളെ..
    നിങ്ങളെയൊന്ന്‌ തൊട്ടുനിന്നോട്ടെ....

    കലേഷ്,
    രണ്ടുദിവസത്തില്‍ പലകുറി വായിച്ചു. ത്രസിപ്പിയ്ക്കുന്ന വരികള്‍.
    സ്നേഹം..
    ചാന്ദ്‌നി.

    ReplyDelete
  63. ഞാനിവിടെത്താന്‍ ഒരു പാട് വൈകിപ്പോയി
    കലേഷ്‌...
    വന്നപ്പോഴോ കരളു പിച്ചിക്കീറി സുഖം തരുന്ന ഈ വരികളും...
    കൂടുതല്‍ പറയാന്‍ വാക്കുകളില്ല.
    ഈ അനുഭൂതി പ്രദാനം ചെയ്തതില്‍ വളരെ വളരെ നന്ദി.

    ReplyDelete
  64. ഞാനിവിടെത്താന്‍ ഒരു പാട് വൈകിപ്പോയി
    കലേഷ്‌...
    വന്നപ്പോഴോ കരളു പിച്ചിക്കീറി സുഖം തരുന്ന ഈ വരികളും...
    കൂടുതല്‍ പറയാന്‍ വാക്കുകളില്ല.
    ഈ അനുഭൂതി പ്രദാനം ചെയ്തതില്‍ വളരെ വളരെ നന്ദി

    ReplyDelete
  65. സ്തബ്ധനായി പോയി ഞാൻ ! ഗ്രേറ്റ്!

    ReplyDelete
  66. ഞാന്‍.. ഞാന്‍... മരിച്ചു.......

    ReplyDelete
  67. "വഴിവക്കിലെ മരങ്ങളിലേക്കു ഞാന്നുകയറി
    കവരങ്ങളില്‍ നിന്നു കവരങ്ങളിലേക്ക്‌ എത്തിപ്പിടിച്ച്‌
    നിന്റെ വീടിനു മുന്നിലെ
    മതിലിലേക്ക്‌ ചാഞ്ഞ
    ചാമ്പമരചില്ലവരെയെത്തി
    മുറ്റത്തേക്ക്‌ വലിഞ്ഞിറങ്ങുന്നതിനിടെ
    പൊത്തോയെന്ന്‌ താഴെവീണ്‌ മണ്ണുപറ്റും...."


    ഓരോ ആത്മാക്കൾക്കും അനേകം ആവലാതികൾ ഉണ്ടാകും.
    കവിത അടിമുടി നഷ്ടപ്പെടലുകളെ കോറിയിട്ടു.

    നല്ല സൃഷ്ടി.

    ReplyDelete
  68. Ho thakarnnu maashey sherikkum Thanks for this

    ReplyDelete
  69. ഇഷ്ടപ്പെട്ടുപോയി ഈ കുറിപ്പുകള്‍!!!

    ReplyDelete
  70. This comment has been removed by the author.

    ReplyDelete
  71. ഇത് വായിച്ചു ഒരുപാടുപേര്‍ മരിക്കാന്‍ കൊതിച്ചുപോയിട്ടുണ്ടാവുമല്ലോ കലേഷ്........ആത്മഹത്യ പ്രേരണ കുറ്റകരമല്ലെ...........:)

    ReplyDelete
  72. ഞാന്‍ ഇന്നലെ രാവിലെ ഇത് വായിച്ചിരുന്നില്ലല്ലോ.. വായിച്ചിരുന്നെങ്കില്‍ ചോള ബാറിലിട്ട് ഞാന്‍ നിങ്ങളെ കുത്തിക്കൊന്നേനെ....
    കലക്കി മനുഷ്യാാ.....

    ReplyDelete
  73. ശോ.......
    ഇപ്പൊ എങ്ങനേലും ഒന്ന് മരിച്ചാല്‍ മതിയെന്നായി..
    പക്ഷെ... അവളേം കൊല്ലേണ്ടി വരുമല്ലോ.... :(

    ReplyDelete
  74. ഇന്ന് രാവിലെ ഒരു ഫ്രണ്ട് മായി ചാറ്റ് ച്യ്തത്.

    Abul: http://vaikunneramanu.blogspot.com/2011/03/blog-post.html
    ee kavitha onnu vaayikkoo
    enthaa kavitha
    Thiagarajan: poda poda... njaan oru interview vinu prepare cheykayaanu
    MFC okke onnu padikkanam
    :)
    Abul: ok
    nadakkatte
    free aakumbol vaayikkathirikkaruthu, nashtamaakum

    ReplyDelete
  75. മുഹമ്മദ്‌ :-)
    ലേഖാവിജയ്‌, മരിച്ചുപോയല്ലോ
    സിബു നൂറനാട്‌,
    Manickethaar
    റോസ്‌, ഉദാസീന നന്ദി
    സെറീന വായനക്കും പ്രതികരണത്തിനും നന്ദി
    തണല്‍, എപ്പോള്‍ കിട്ടും..?
    മഞ്ഞുതുള്ളി, വീണ്ടും എത്തിയല്ലേ..നന്ദി
    ജോഷീ, നൊമ്മ മദ്യപാനം നിറുത്തി...
    ഒരില, തോന്നലിന്‌ സ്‌നേഹം
    നിധീഷ്‌, നന്ദി
    നാസര്‍, എന്റെ ഉറക്കവും പോയിട്ടു കുറേയായി.
    കരിയാടേ:-)
    ഉമാരാജീവ്‌ നന്ദി
    ചന്ദ്രകാന്തം, സ്‌നേഹം
    സ്‌നേഹിത, ലീന, രണ്ടും ഒരാളാണോ...? പ്രതികരണത്തിന്‌ നന്ദി.
    ശ്രീനാഥന്‍ താങ്ക്‌സ്‌
    സന്തോഷ്‌ പല്ലശ്ശന
    യൂസഫ്‌, നന്ദി

    ReplyDelete
  76. വിനൂസ്‌, സുല്‍, പ്രയാണ്‍ വായനക്ക്‌ നന്ദി
    അരുണ്‍, ചോള രസമായി അല്ലേടാ..
    വിജില്‍...:-)
    കലാം...വായനയ്‌ക്കും പ്രതികരണത്തിനും നന്ദി

    ReplyDelete
  77. ഈ കവിത എന്നെ സ്തബ്ധനാക്കി. ശെരിക്കും നെഞ്ചിൽ തട്ടി. ഏറെ നാൾക്ക് ശേഷം ഒരു നല്ല കവിത കയ്യിൽ കിട്ടി. നന്ദി.

    ReplyDelete
  78. നമ്മളൊന്നിച്ച്ച്ചു പിടഞ്ഞ കാട്ടു വേദനകള്‍..
    നമ്മളൊന്നിച്ചു വേദനിച്ചു കരഞ്ഞ lodge രാത്രികള്‍.. ..
    നമ്മളൊന്നിച്ചു ആശ്വസിച്ച ലോക്കല്‍ ബാറുകള്‍.. ഓപീയാറുകള്‍.. ..
    പാതകള്‍.. തോടുകള്‍..ചുഴികള്‍..അലറലുകള്‍..
    എല്ലാറ്റിനും പരിഹാരമായിരിക്കുന്നു..
    എല്ലാം ഇത് പോലുള്ള കവിതകള്‍ക്കായിരുന്നല്ലോ..!!
    അഭിപ്രായമിടാന്‍ വൈകിയതില്‍ നിന്നോടെനിക്ക്
    മാപ്പ് ചോദിക്കേണ്ട കാര്യമില്ല..; പലപ്പോഴും
    നീ ഞാന്‍ തന്നെ ആയിരുന്നല്ലോ..!!
    യിത്രയും സന്തോഷം ഇക്കവിതയില്‍ ആള്‍ക്കൂട്ടം
    ചൊരിയുമ്പോള്‍ ഞാനും അഹങ്കരിക്കുന്നു.. യിപ്പൊഴും
    ഞാന്‍ നീ തന്നെയാണല്ലോ.. !!
    കവിത വായിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍
    ഉറവുകള്‍ കണ്ണുകളില്‍ വഴി വെട്ടുന്നെടാ..

    ReplyDelete
  79. നമ്മളൊന്നിച്ച്ച്ചു പിടഞ്ഞ കാട്ടു വേദനകള്‍..
    നമ്മളൊന്നിച്ചു വേദനിച്ചു കരഞ്ഞ lodge രാത്രികള്‍.. ..
    നമ്മളൊന്നിച്ചു ആശ്വസിച്ച ലോക്കല്‍ ബാറുകള്‍.. ഓപീയാറുകള്‍.. ..
    പാതകള്‍.. തോടുകള്‍..ചുഴികള്‍..അലറലുകള്‍..
    എല്ലാറ്റിനും പരിഹാരമായിരിക്കുന്നു..
    എല്ലാം ഇത് പോലുള്ള കവിതകള്‍ക്കായിരുന്നല്ലോ..!!
    അഭിപ്രായമിടാന്‍ വൈകിയതില്‍ നിന്നോടെനിക്ക്
    മാപ്പ് ചോദിക്കേണ്ട കാര്യമില്ല..; പലപ്പോഴും
    നീ ഞാന്‍ തന്നെ ആയിരുന്നല്ലോ..!!
    യിത്രയും സന്തോഷം ഇക്കവിതയില്‍ ആള്‍ക്കൂട്ടം
    ചൊരിയുമ്പോള്‍ ഞാനും അഹങ്കരിക്കുന്നു.. യിപ്പൊഴും
    ഞാന്‍ നീ തന്നെയാണല്ലോ.. !!
    കവിത വായിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍
    ഉറവുകള്‍ കണ്ണുകളില്‍ വഴി വെട്ടുന്നെടാ.

    ReplyDelete
  80. ഒരു കവിത കൊണ്ട് മനസ്സിനെ സ്പര്‍ശിക്കാന്‍ കഴിയുമെങ്കില്‍..
    കലേഷ്...നീയത് ചെയ്ത് കഴിഞ്ഞു. നന്ദി!

    ReplyDelete
  81. കവേ,
    ആദ്യം ടിക്കെറ്റ് കിട്ടിയിട്ടും ഒടുവില്‍ മാത്രം ഈ കവിതാവണ്ടിയില്‍ കയറിപ്പറ്റുന്ന യാത്രികന്‍ ഞാന്‍.
    ഈ ജനക്കൂട്ടത്തിന്റെ അറ്റത്തു നിന്ന് നിന്നെ തൊടാന്‍ എന്‍റെ വിരലുകള്‍ നീളുമോ?
    ഇ കവിത കൊണ്ട് നീ വരച്ച പ്രണയത്തിന്റെ (മരണത്തിന്റെയും) landscape ല്‍ എന്‍റെ നിറരഹിതമായ ചിത്രങ്ങള്‍ അതിന്റെ അതിജീവനം തേടുന്നു.
    കവിതയുടെ ചെറിയ ലോകത്തില്‍ ഈ കവിത അനേകം ലെയറുകളുള്ള ഒരു ഫോട്ടോഷോപ്പ് ഫയല്‍ പോലെ. ഇമ ചിമ്മിയും തുറന്നും അതിലെ ചിത്രങ്ങള്‍ ഇടയ്ക്കിടെ എഡിറ്റു ചെയ്യപ്പെടുന്നു.
    ഒരു കമന്റിലും അതിന്റെ വ്യാസം അളക്കാനാവില്ല. പുതുകവിതയിലും രേഖീയവും വലുതുമായ ആഖ്യാന സാധ്യതകള്‍ ഉണ്ടെന്നു കാണിച്ച് തന്നതില്‍ നന്ദി. കവിതയും തൊട്ടുകൂട്ടാന്‍ നിന്റെ സാമീപ്യവും ഉള്ള ഒരു രാത്രിക്ക് കാത്തിരിക്കുന്നു..

    ReplyDelete
  82. അനുഭവിപ്പിക്കുന്ന വരികൾ.
    അഭിനന്ദനങ്ങൾ.

    ReplyDelete
  83. പള്ളിക്കരയില്‍ നന്ദി
    ശൈലു, തൃശ്ശൂരിലെ 2006 ല്‍ നമ്മളൊരുമിച്ച്‌
    ഇരുന്നുതകര്‍ന്ന രാത്രി
    പൈസയുണ്ടെങ്കില്‍ നമുക്കുത്തരേന്ത്യ കാണാന്‍ പോകാമെന്ന്‌
    നിങ്ങള്‍ എനിക്കയച്ച ഇന്‍ലന്റ്‌.
    വിളിച്ച്‌ പരസ്‌പരം അഭയപ്പെട്ട രാത്രികള്‍
    ഇതൊന്നും എങ്ങനെ ഇല്ലാതാകാന്‍.
    യുവരാജനില്‍ ഉടന്‍ നമുക്ക്‌
    ഒരു മുറി പണിയണം
    പെട്ടെന്നു വാ...
    രാമൊഴി, വന്നതിനും വായനക്കും നന്ദി.
    സാമേട്ടാ, :-))
    സുധീ, നിന്നെ കണ്ടില്ലയെന്നോര്‍ത്തിരിക്കയായിരുന്നു ഞാന്‍. കവിതയിലെ ചിത്രങ്ങള്‍ ഇനിയും എഡിറ്റുചെയ്യേണ്ടതുണ്ട്‌. വലിയ കവിതകള്‍ക്കുള്ളില്‍ കിടന്നു കളിക്കാനുള്ള സ്വാതന്ത്ര്യം ചെറുതല്ല. സ്ഥൂലമെന്ന്‌ അഭിപ്രായം കിട്ടിയെങ്കിലും..
    തൊട്ടുകൂട്ടുന്ന രാത്രി എപ്പവരും...

    ReplyDelete
  84. Ethu vaayichu kazhinjappol Orupaadu kalangallollamm snehijeevikanam ennu njaan ayalodaadhyamaayi paranju...

    ReplyDelete
  85. nikukechery,
    സുമീ..
    പ്രതികരണങ്ങള്‍ക്ക്‌ നന്ദി

    ReplyDelete
  86. വാക്കുകളില്ല..ഉറങ്ങാനാകില്ല ഇന്ന്.. അതെനിക്കുറപ്പായി.

    ReplyDelete
  87. എന്താ പറയ്യാ?
    മനോഹരം എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും..

    ReplyDelete
  88. ഹേ...മാഷേ നിങ്ങൾ കഥകൾ എഴുതുന്നതു കുറെകൂടീനന്നാവും എന്നുതോന്നു ..സത്യത്തിൽ ഇവിടെ പലരും നിങ്ങളെ വേദനിപ്പിക്കണ്ട എന്ന് കരുതിയൊ അല്ലങ്കിൽ താല്പര്യകൂടുതലുകൊണ്ടും ആയിരിക്കും ഈ കവിതയുടെ നിലവാരത്തെ കുറിച്ചു കൊള്ളാം എന്നു അഭിപ്രായപ്പെട്ടത് .ഞാനും അങ്ങനെ പറഞ്ഞു താങ്കളിലെ കവിയെ ആക്ഷേപിക്കുന്നില്ല . ഈ കവിത എനിക്കു ഇഷ്ടപെട്ടില്ല എന്നു പറയാൻ എന്റെ കയ്യിൽ ഇരട്ടകുഴലുള്ള തോക്കുണ്ട്.

    ReplyDelete
  89. ചേതനയറ്റ എന്റെ മിഴികള്‍ക്ക് സായന്തന കാഴ്ച്ചയില്‍വായിക്കാന്‍ കഴിയാതിരുന്നത്പുരന്ദരവസിന്റെ
    ഒരു ചോദ്യം മാത്രം..."ഇനിയും പിറക്കാതെ പോകാന്‍ ഏത് തീര്‍ഥ
    ത്തിലാണ്കൈ നനകേണ്ടത്"?
    ഒത്തിരി നന്നായിരിക്കുന്നു...
    നന്മകള്‍.

    ReplyDelete
  90. സുഗന്ധി, റീമ, ഷീബ
    വായനക്കും പ്രതികരണത്തിനും നന്ദി..
    പാവപ്പെട്ടവന്‍, ഇഷ്ടപ്പെട്ടില്ല എന്നു പറയുന്നത്‌
    സ്വാഗതം ചെയ്യുന്നു. :)
    അത്‌ വായനക്കാരന്റെ റൈറ്റ്‌ ആണല്ലോ..ഹാ ഹാ

    ReplyDelete
  91. Enikku ishtapetta vachakangal/ kavithakal njan ezhutiyatanennu sankalpichu... abhinandhanangalum vimarshanangalum nerittu... tripti adayunna oru swapna jeeviyanu njan.
    Enikku ita tenurunna oru jilebi... Thanks

    ReplyDelete
  92. നല്ല വരികൾ!
    എല്ലാ ആശംസകളും

    ReplyDelete
  93. വരികളിലൂടെ ഞാൻ ജീവിക്കുകയായിരുന്നു...ഒരു ആത്മാവിനൊപ്പം സഞ്ചരിക്കുകയായിരുന്നു...എങ്ങനെ ഇത്ര ഭംഗിയായി എഴുതുന്നു മാഷേ...പറയാൻ വാക്കുകളില്ല...സ്വന്തം ശവദാഹത്തേക്കാൾ പ്രിയപ്പെട്ടവളുടെ ശവദാഹം കാണാൻ വയ്യെന്നു പറയുന്ന ഒറ്റ വാക്കിൽ ആ സ്നേഹത്തിന്റെ ആഴം കാട്ടി തന്നു...

    ആശംസകൾ

    ReplyDelete
  94. ഈ വര്‍ഷത്തെ നല്ല കവിത

    ReplyDelete
  95. എത്ര സുന്ദരമായാണ് നിന്‍റെ കവിത എന്‍റെ ഹ്ര്‍ ദയത്തെതൊട്ടെ.............. എനിക്കിനിയാരാണോയുള്ളതെന്ന
    പൊട്ടിക്കരച്ചില്‍
    നിന്റെ കെട്ടിയോന്‍
    മുറ്റത്തുനിന്ന്‌ മുഴക്കാനായി
    ഖേദപൂര്‍വ്വം തൊണ്ട കനപ്പിച്ചുതുടങ്ങുന്നതോടെ
    നീ എഴുന്നേറ്റ്‌
    കട്ടിലിനടിയില്‍
    ചില്ലുവള്ളികളുള്ള
    സുതാര്യമായ ചെരുപ്പ്‌ തപ്പിത്തുടങ്ങും.nice

    ReplyDelete
  96. ഞാന്‍ മരിച്ചടക്കപ്പെട്ടെങ്കിലും
    നിന്റെ മരിച്ചടക്കം
    എങ്ങനെ സഹിക്കും ഞാന്‍
    vaayikkan vaikippoyi...ellavarum parayunna pole marikkan prerippikkunna kavitha! iniyum nalla kavithakalkkayi kaatthirikkunnu.

    ReplyDelete
  97. മഴ പിളര്‍ന്നുപെയ്യുകയാണ്‌
    പുല്ലുകള്‍ വളര്‍ന്നുപുളയുകയാണ്‌
    നമ്മുടെ ഒടുക്കത്തെ കിടപ്പിനുമേല്‍....

    നന്നായി കൂടുതല്‍ പറഞ്ഞു ഇല്ലാതാക്കുന്നില്ല കവിതയെ,എന്റെ ഉള്ളില്‍ നിറയുന്നുണ്ടിത്...

    ReplyDelete
  98. ആദ്യമായാണ് ഇവിടെ ..കവിത കൊള്ളാം.മാംസബന്ധമില്ലാത്ത പ്രണയം ...

    ReplyDelete
  99. touching , beautiful
    കുറച്ചു നേരത്തേക്ക് വാക്കുകളെ നഷ്ടപ്പെട്ട് പോയ തോന്നലുണ്ടാക്കുന്ന വരികള്‍
    tku

    ReplyDelete
  100. എനിക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഇതു കവിതയായതു അത് കൊണ്ടാണ് ഞാൻ ഇത് വായിക്കുവാൻ മരിച്ചു കവിയായി ജനിച്ചത്‌

    ReplyDelete
  101. ഒന്ന് രണ്ട് മൂന്നെന്ന്
    സ്വപ്നം നൂറ്റ
    പ്രണയ വർഷങ്ങൾ

    സ്നേഹപപെരുക്കത്തിൽ
    ആടിയുലഞ്ഞ്
    രണ്ട് ഹൃദയങ്ങൾ

    ഇദയപ്പേചിൽ
    അധികം
    സങ്കടപ്പൊട്ടുകൾ

    ഉടലിൽ
    നിറയെ
    ഓർമ്മപ്പാടുകൾ

    കാത്തിരിക്കുകയാണ്
    നര വളർന്ന്
    ചെറുപ്പമാവാൻ

    ഏത് നട്ടുച്ചയിലും
    പ്രണയം പകുത്ത്
    കപ്പലിൽ അടുത്തടുത്ത്.

    * 'അരാസ, ഡാസ'യെന്ന്
    പാതി താണ്ടി
    ഞാനും നീയും.

    http://thoudhaaram.blogspot.com/2013/08/blog-post.html

    ReplyDelete
  102. VALLATHA ORU NOVE MANASINUM ,KANNUKAL ERANODE......
    NIYATHIYUDE THENALAM ENNE CHUTTU POLLIKKUNNU.............

    ReplyDelete
  103. Deepa nishanth teacher kavitha adichu maatti bro.... Lol

    ReplyDelete
  104. Deepa nishanth fraud..... Avde kavitha aakki

    ReplyDelete
    Replies
    1. അതേ വരികൾ.. ഈച്ച കോപ്പി അടിച്ചു

      Delete
  105. പണ്ടെങ്ങോ ഞാൻ കണ്ട , മനസ്സിൽ കനൽ പോലെ ഒളിപ്പിച്ച ഒരു സ്വപ്നം അതു വീണ്ടും കണ്ടത് പോലെ ഈ കവിത! നന്ദി കലേഷ് ഒരിക്കൽ കൂടി എന്നെ എന്റെ സ്വപ്നം കാണിച്ചു തന്നതിന്.

    ReplyDelete
  106. കോപ്പി അടിക്കപ്പെട്ട കവിത..

    ReplyDelete
  107. കോപ്പി ടീച്ചർ

    ReplyDelete
  108. കവിതകൊണ്ട് മുറിവേറ്റവർ
    കവിതയാൽ വിശുദ്ധരാക്കപ്പെട്ടു...

    ReplyDelete
  109. പരമാവധി ബ്ലോഗുകൾ വായിക്കുകയും കമന്റ് ചെയ്യുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും ഈ ബ്ലോഗിൽ എത്തിയത് ആദ്യമായാണ്. ഇത്രയും മനോഹരമായൊരു കവിത മോഷ്ടിക്കപ്പെട്ടു എന്ന് കേട്ടപ്പോൾ ഒരുപാടു വിഷമം തോന്നി. ക്രെഡിറ്റ് എടുക്കാൻ ആർക്കും പറ്റും; പ്രതിഭ അങ്ങനെയല്ല... തളരാതെ മുന്നോട്ടുപോകുക. എല്ലാ ആശംസകളും!

    ReplyDelete
  110. മനോഹരമായ സ്നേഹാനുഭവം ....

    ReplyDelete
  111. വളരെ നല്ല കവിത. Best wishes

    ReplyDelete
  112. This comment has been removed by the author.

    ReplyDelete
  113. ആശ്വാസം ... ഒരു പ്രശ്നം കൊണ്ടാണെങ്കിലും ഒരു പ്രതിഭ ആദരം നേടുന്നതിൽ ..ലോകം മുഴുവൻ കേൾക്കേണ്ടുന്ന പാട്ടുകൾ ഇനിയും വരട്ടെ ഈ പേനയിൽ നിന്നും

    ReplyDelete
  114. നന്നായിട്ടുണ്ട് .. Heart touching

    ReplyDelete
  115. വരികൾക്ക് ജീവനുണ്ട്

    ReplyDelete
  116. This comment has been removed by the author.

    ReplyDelete
  117. This comment has been removed by the author.

    ReplyDelete
  118. This comment has been removed by the author.

    ReplyDelete
  119. This comment has been removed by the author.

    ReplyDelete
  120. ഞാൻ വിത്തെറിഞ്ഞ് വിള നനച്ച് വിളയിച്ച നെല്ല്, 
    ഞാൻ കൊയ്തെടുത്ത് പുഴുങ്ങി കുത്തിയെടുത്ത അരി,
    ഞാൻ കല്ലരിച്ച് കഴുകിയെടുത്ത് വേവിച്ചെടുത്ത ചോറ്,

    ഞാൻ സദ്യയായി വിളമ്പിയത് ആരുമറിഞ്ഞില്ല തിന്ന് രസിക്കാൻ ആരും വന്നില്ല, 
    കള്ളനൊഴികെ, മറ്റൊരു പന്തിയിൽ വിളമ്പാനായി. 

    ഞാൻ വിളയിച്ച നെല്ല്, ഞാൻ കുത്തിയ അരി, ഞാൻ വേവിച്ച ചോറ്.

    ReplyDelete
  121. വളരെ മനോഹരം. ഒരുപാടു ഇഷ്ടമായി

    ReplyDelete
  122. കോപ്പി അടിക്കപെട്ട കവിത എന്നത് നല്ല വിശേഷണം തന്നെയാണ്. അതിന്റെ ഉപകാരം ചേട്ടന് തന്നെയാണ്. എല്ലാവിധഭാവുകങ്ങളും നേരുന്നു .

    ReplyDelete
  123. അപ്പോള്‍ ഇതാണ് ടീച്ചറു കട്ട സാധനം....

    ReplyDelete
  124. ആരായാലും കട്ട് പോവും... അത്രക്ക് ഫീൽ

    ReplyDelete
  125. Very good. real feel good. Enjoyed a lot. Thanks Kalesh. Keep rocking. All the best.

    ReplyDelete
  126. ടീച്ചർ ഈ കവിത കട്ടെടുത്തത് നന്നായി . അല്ലെങ്കിൽ ഇത്രയും നല്ലൊരു കവിത വായിക്കാൻ പറ്റില്ലായിരുന്നു .

    ReplyDelete
  127. Heart touching❤....Best Wishes.

    ReplyDelete
  128. കലേഷ്..ഏഴ് വർഷത്തിന് ശേഷം വീണ്ടും താങ്കളുടെ വരികളിൽ ഞാൻ ഒന്നുകൂടി ജീവിച്ചു..

    ReplyDelete
  129. ബ്ലോഗിൽ അഭിപ്രായം എഴുതിയിട്ട് കുറെ വർഷങ്ങളായി..
    ഇപ്പോഴുണ്ടായ ഇൗ വിവാദം നന്നായി ഇല്ലങ്കിൽ ഇത് ഒരു നഷ്ടമായിരുന്നു.

    ReplyDelete
  130. ഇപ്പഴാണ് വായിക്കുന്നതും അറിയുന്നതും... Forward to your writings... Looking for the book. Love and hugs

    ReplyDelete
  131. അതിമനോഹരം 💜💜💜

    ReplyDelete
  132. പറയാൻ വാക്കുകളില്ല അത്രമേൽ മനോഹരം ഓരോ വരികളും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു...
    ഞാൻ മരിച്ചടക്കപ്പെട്ടെങ്കിലും
    നിന്റെ മരിച്ചടക്കം എങ്ങനെ സഹിക്കും ഞാൻ...
    ഇടയ്ക്കിടെ നാട്ടിൽ പോയി തിരിച്ച് മണ്ണിന്നടിയിലൂടെ ഞാൻ
    നിന്റെ കുഴിമുറിയിലേക്ക് നീന്തിത്തുടിക്കും...
    എന്ത് വരികളാടോ മനുഷ്യാ....👍💓👌

    ReplyDelete
  133. ഈ കവിത ഞാനുമൊന്നു ദീപയടിച്ചോട്ടേ കലേഷേട്ടാ

    ReplyDelete
  134. എല്ലാ മനുഷ്യ ജന്മങ്ങൾക്കും ബലഹീനതകളുണ്ടാവാം ....
    ഈ വരികൾ, ഈ ആത്മ വിലാപം, ഇത്ര ഭംഗിയായി കോറിയിട്ട മനസിന് ആ അബദ്ധങ്ങളേയും പൊറുക്കാനാകും ...
    അത്രമേൽ ഇഷ്ടമായിട്ടാകുമല്ലോ അവർ രണ്ടു പേരുമത് സ്വന്തമാക്കാൻ കൊതിച്ചത് ....
    അതാണ് ശരിയായ അംഗീകാരം ...

    മാപ്പു പറഞ്ഞവരെ വിട്ടേയ്ക്കുക ...

    ReplyDelete
  135. അതിമനോഹരം... മറ്റൊന്നും പറയാനില്ല.

    ReplyDelete
  136. ഏറെ നാളുകൾക്കു ശേഷം ഹൃദയ സ്പർശിയായ കവിത വായിച്ചു.....
    കലേഷേട്ടാ super. ...നിങ്ങള് പൊളിച്ചുട്ടോ.ഇതുപോലുള്ള നല്ല കവിതകൾ ഇനിയും ഈ വിരൽ തുമ്പിൽ നിന്നും വിരിയട്ടെ എന്ന് ആശംസിക്കുന്നു .....

    ReplyDelete
  137. Kaleshji very touching...onnu eee kavitha parayanam chethu post cheyyamo. Pls
    Nanni...

    ReplyDelete
  138. ഒരു വിവാദത്തിന്റെ ഉറവിടം അന്വേഷിച്ച് ഇവിടെ എത്തിയപ്പോൾ എല്ലാം നല്ലതിന് എന്ന് തോന്നി... മനസ്സിനെ എവിടെയൊക്കെയോ അലയാൻ വിട്ട് എന്തിലൊക്കെയോ തട്ടി നോവിച്ച കവിത... അനുഭവ തീവ്രതകൾ വീണ്ടും നല്ല എഴുത്തിനു പ്രചോദനമാകട്ടെ...

    ReplyDelete
  139. ഇതിന്റെ ഇംഗ്ലീഷ് ട്രാൻസ്ലേഷന്റെ link വല്ലതും ഉണ്ടോ?

    ReplyDelete
  140. വായിക്കാൻ വൈകിപ്പോയി , വായിച്ചപ്പോൾ ഉള്ളു പൊള്ളിപ്പോയി....
    വിവരിക്കാൻ വാക്കുകളില്ല, നന്ദി പ്രിയ കവി കലേഷ് ...

    താങ്കളുടെ തൂലിക ചലിച്ചു കൊണ്ടേ ഇരിക്കട്ടെ...
    ഹൃദയം നിറഞ്ഞ ആശംസകൾ...

    ReplyDelete
  141. വല്ലാതെ ഹൃദയത്തെ സ്പർശിച്ചു ....
    ആശംസകൾ

    ReplyDelete
  142. അഭിനന്ദനങ്ങള്‍, നേരത്തെ വായിക്കാഞ്ഞതില്‍ ഖേദം തോന്നുന്നു. വിവാദം കൊണ്ടാണ് സ്ഥിരവായനക്കാരല്ലാത്തവര്‍ വായിക്കാനിടയായത്. മരണവും പ്രണയവും താങ്കളുടെ വാക്കുകളിലൂടെ വായിക്കുമ്പോള്‍ പൊള്ളുന്ന അനുഭവം, അഭിനന്ദനങ്ങള്‍.

    ReplyDelete
  143. പ്രിയ കലേഷ്....കവിത മോഷ്ടിക്കപ്പെട്ടത് നന്നായി...അല്ലെങ്കിൽ ഇതുവായിക്കുവാനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല .....

    ReplyDelete
  144. നമ്മള്‍ ആദ്യമായി ചുണ്ടുകോര്‍ത്ത്‌
    നിന്നതിന്റെ തുടര്‍ചുംബനംപോലെ
    തെല്ലുമാറിനിന്നലിവോടെ
    കണ്ണുനിറഞ്ഞ്‌
    എന്നെ നോക്കിയ
    ഒരു നോട്ടമില്ലേ,
    അതേ നോട്ടമോടെ
    ഒരേകിടപ്പാകും നീ.


    പ്രണയചുംബനത്തിനു ഇങ്ങനൊരു പ്രതിബിംബഭാവം വേണമായിരുന്നോ?
    ഒരല്പം കഠിനമായില്ലേ?

    കവിതമനോഹരം നന്നായിട്ടുണ്ട്

    ReplyDelete
  145. അതിവാചാലത എന്ന ദോഷം വൈകാരികാവേഗതീക്ഷ്ണത കാലങ്ങളെ അഴിച്ചുപണിയുന്നതിലൂടെ അതിജീവിച്ചിരിക്കുന്നു. ചെറുതായന്ത്യത്തിൽ വീരാൻകുട്ടിയെ ഓർമ്മിപ്പിച്ചു. ജീർണ്ണകാൽപ്പനികത അതിസാരള്യത്തിലവസാനിച്ചത് മലയാളകവിതയുടെ പാരമ്പര്യ ദുര്യോഗത്തിന്റെ ഭാഗമായേ കണക്കാക്കാവതുള്ളൂ!

    ReplyDelete
  146. ഇത്രയും നല്ല കവിത ആണല്ലോ ആ ദാരിദ്ര്യം പിടിച്ച ടീച്ചർ കട്ടോണ്ടു പോയത് ....എന്തായാലും സത്യം ജയിച്ചു ആശംസകൾ കലേഷ് ....

    ReplyDelete
  147. മനോഹരമായ കവിത...വായിക്കാനും അഭിപ്രായം പറയാനും വൈകിയതിൽ ക്ഷമിക്കുക..

    ReplyDelete
  148. ആദ്യമായി ദീപയ്ക്ക് നന്ദി പറയട്ടെ .കാരണം ആവർ ഉള്ളത് കൊണ്ടാണല്ലോ ഇ ത്രയും പ്രിയപ്പെട്ട ഒരു സൃഷ്ടി അനുഭവിക്കാൻ പറ്റിയത്.

    ReplyDelete
  149. അടിച്ചുമാറ്റാനും മാത്രം അമൂല്യമാണ് 👍

    ReplyDelete
  150. ഏറെ സ്പർശിച്ച വരികൾ ..പറയാൻ ഇനിയും ബാക്കി വെച്ചപ്പോലെ 👍👌👌👌

    ReplyDelete
  151. This comment has been removed by the author.

    ReplyDelete
  152. മരിച്ചു കഴിഞ്ഞാലും പ്രതീക്ഷകൾക്ക് ജീവൻ തരുന്ന വരികൾ.... വളരെ നന്നായിട്ടുണ്ട്

    ReplyDelete
  153. അതി മനോഹരം :.. പ്രണയവും മരണവും എങ്ങനെ ഇത്ര മനോഹരമായി .......

    ReplyDelete