
ചിത്രം: പി. ജി. ദിനേശ്
കണ്‍സെപ്‌ട്: സുധീഷ് കോട്ടേമ്പ്രംഞാന് പറയട്ടെ
പെണ്ണുങ്ങള്‍ക്ക് രണ്ടിലേറെ മുലകളുണ്ട്
ഹുക്കുകളില്‍ ഒതുങ്ങിക്കിടക്കുന്ന രണ്ടു മുലകള്‍
അവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞുകൊള്ളട്ടെ.
വെളിപ്പെടാതെ
ഞാനുണ്ട് എന്നതിന്റെ തെറിച്ചതെളിവുകളുമായി
കഴിയുന്ന അവരെ
പാവം ആണുങ്ങള്‍ മുറിയടച്ച്
ജനലടച്ചുവെന്ന് രണ്ടുവട്ടം ഉറപ്പുവരുത്തി
എടുത്തുപെരുമാറിക്കൊള്ളട്ടെ.
ഞാന്‍ പറയുന്നത്
പെണ്ണുങ്ങളുടെ മുഖമെന്നു പേരുള്ള ഭാഗത്തെ
ഇരുകവിളുകളെക്കുറിച്ചാണ്.
കവിളുകള്‍ തുടിക്കുമ്പോള്‍
ഇരുമുലകളാകുന്നു.
പിന്നെ നുണക്കുഴി.
നുണപറഞ്ഞ്
കുഴിയെന്നു വിശ്വസിപ്പിച്ച്
കാലങ്ങളായി പറ്റിച്ചിരുന്നത്
ഞാന്‍ കണ്ടുപിടിച്ചു.
ചിരിക്കുമ്പോള്‍
അകത്തേക്ക് വളരുന്ന മുലക്കണ്ണുകളാണത്.
പത്തു കൈവിരലുകളുടെ അറ്റത്തെ തുടുത്തവട്ടങ്ങള്‍
രണ്ട് തള്ളമുലകളും
എട്ട് കുഞ്ഞുമുലകളുമാണ്.
തള്ളവിരല്‍കൊണ്ട് കണക്കുക്കൂട്ടുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലേ
കുഞ്ഞുങ്ങള്‍ക്ക് മാറിമാറി പാലു കൊടുക്കയാണത്.
താഴേക്കു പോകാം
രണ്ട് കാല്‍മുട്ടുകള്‍
രണ്ട് കല്ലന്‍ മുലകള്‍ തന്നെ
എല്ലുകളുടെ കരുത്തുള്ള
കല്ലന്‍തുടിപ്പുകളാണതിന്റെ
ഹുക്കുകളില്‍ ഒതുങ്ങിക്കിടക്കുന്ന രണ്ടു മുലകള്‍
അവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞുകൊള്ളട്
വെളിപ്പെടാതെ
ഞാനുണ്ട് എന്നതിന്റെ തെറിച്ചതെളിവുകളുമായി
കഴിയുന്ന അവരെ
പാവം ആണുങ്ങള്‍ മുറിയടച്ച്
ജനലടച്ചുവെന്ന് രണ്ടുവട്ടം ഉറപ്പുവരുത്തി
എടുത്തുപെരുമാറിക്കൊള്ളട്ടെ.
ഞാന്‍ പറയുന്നത്
പെണ്ണുങ്ങളുടെ മുഖമെന്നു പേരുള്ള ഭാഗത്തെ
ഇരുകവിളുകളെക്കുറിച്ചാണ്.
കവിളുകള്‍ തുടിക്കുമ്പോള്‍
ഇരുമുലകളാകുന്നു.
പിന്നെ നുണക്കുഴി.
നുണപറഞ്ഞ്
കുഴിയെന്നു വിശ്വസിപ്പിച്ച്
കാലങ്ങളായി പറ്റിച്ചിരുന്നത്
ഞാന്‍ കണ്ടുപിടിച്ചു.
ചിരിക്കുമ്പോള്‍
അകത്തേക്ക് വളരുന്ന മുലക്കണ്ണുകളാണത്.
പത്തു കൈവിരലുകളുടെ അറ്റത്തെ തുടുത്തവട്ടങ്ങള്‍
രണ്ട് തള്ളമുലകളും
എട്ട് കുഞ്ഞുമുലകളുമാണ്.
തള്ളവിരല്‍കൊണ്ട് കണക്കുക്കൂട്ടുന്ന പെണ്ണുങ്ങളെ കണ്ടിട്ടില്ലേ
കുഞ്ഞുങ്ങള്‍ക്ക് മാറിമാറി പാലു കൊടുക്കയാണത്.
താഴേക്കു പോകാം
രണ്ട് കാല്‍മുട്ടുകള്‍
രണ്ട് കല്ലന്‍ മുലകള്‍ തന്നെ
എല്ലുകളുടെ കരുത്തുള്ള
കല്ലന്‍തുടിപ്പുകളാണതിന്റെ
ഉള്‍ത്തുടിപ്പുകള്‍.
താഴേക്കുതാഴേക്കുപോകാം
അലഞ്ഞുനടക്കും
കാല്‍വിരലുകളുടെ അറ്റത്തെ
ചെളിപുരണ്ട പത്തു തവിട്ടുവട്ടങ്ങള്‍.
രണ്ട് അലഞ്ഞോടിയ മുലകളും
എട്ട് ചെറുമുലകളും തന്നെ.
ഒരുവന്‍
വലിച്ചടച്ച കതകിന്റെ പല്ലുകളിറുമ്മിയ പാടുകളും
ചെരിപ്പില്ലാതെ മണ്ണില്‍ അള്ളിനടന്നതിന്റെ നീലമുറിവുകളും
പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും
കല്ലില്‍തട്ടി കറുത്തചോരപ്പുള്ളികളും
പലനിറക്കണ്ണുകള്‍ തീര്‍ക്കുന്നുണ്ടിതില്‍
ആ കണ്ണുകളില്‍ ഞാനെന്റെ ചുണ്ടുചേര്‍ത്തുവയ്‌ക്കട്ടെ.
താഴേക്കുതാഴേക്കുപോകാം
അലഞ്ഞുനടക്കും
കാല്‍വിരലുകളുടെ അറ്റത്തെ
ചെളിപുരണ്ട പത്തു തവിട്ടുവട്ടങ്ങള്‍.
രണ്ട് അലഞ്ഞോടിയ മുലകളും
എട്ട് ചെറുമുലകളും തന്നെ.
ഒരുവന്‍
വലിച്ചടച്ച കതകിന്റെ പല്ലുകളിറുമ്മിയ പാടുകളും
ചെരിപ്പില്ലാതെ മണ്ണില്‍ അള്ളിനടന്നതിന്റെ നീലമുറിവുകളും
പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും
കല്ലില്‍തട്ടി കറുത്തചോരപ്പുള്ളികളും
പലനിറക്കണ്ണുകള്‍ തീര്‍ക്കുന്നുണ്ടിതില്‍
ആ കണ്ണുകളില്‍ ഞാനെന്റെ ചുണ്ടുചേര്‍ത്തുവയ്‌ക്കട്ടെ.
avasaanam athu ividethhi alle...
ReplyDeletenice work..
aare kondenkilum translate cheyyikkanam namukku!!!
ഒന്നാന്തരം കല്ലന്‍മുലക്കവിത
ReplyDeleteശുദ്ധമായ കവിത..
ReplyDeleteഅതേ ശൈലന്‍ ചേട്ടാ ...
ReplyDeleteഒടുക്കം ഇവിടെ എത്താനാണ് പല കവിതകളുടെയും വിധി ...
കലേഷേ , നീയുണ്ട്
കവിതയുണ്ട്
എന്നതിന്റെ
തെറിച്ച തെളിവാകുന്നു ഈ കവിത...
അലഞ്ഞു നടക്കും
കാല്‍വിരലുകളുടെ അറ്റത്തെ
പത്ത് മുലക്കണ്ണുകളില്‍
അമര്‍ത്തി ചുംബിക്കാതിരിക്കുന്നതെങ്ങനെ...
ഉമ്മ ....
nannaayi...oru kavithakkappuram ithinu pokaan pattanam.
ReplyDeleteകലേഷ്, ഞെരിയാണി ഉപ്പൂറ്റി കൈമുട്ട് ചന്തി എന്നിങ്ങനെ വലുതും ചെറുതുമായ എത്രയെത്ര സാധ്യതകൾ!
ReplyDeleteatheyathe.. iniyum orupaadu saadhyathakal ulla oru nalla kavitha
ReplyDeletekalakki mone...
ReplyDelete' ഒരുവന്‍
ReplyDeleteവലിച്ചടച്ച കതകിന്റെ പല്ലുകളിറുമ്മിയ പാടുകളും
ചെരിപ്പില്ലാതെ മണ്ണില്‍ അള്ളിനടന്നതിന്റെ നീലമുറിവുകളും
പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും
കല്ലില്‍തട്ടി കറുത്തചോരപ്പുള്ളികളും
പലനിറക്കണ്ണുകള്‍ തീര്‍ക്കുന്നുണ്ടിതില്‍
ആ കണ്ണുകളില്‍ ഞാനെന്റെ ചുണ്ടുചേര്‍ത്തുവയ്‌ക്കട്ടെ.'
' സ്ത്രീപക്ഷം .............'
കവിതയില്‍ മുല എന്ന് എങ്ങനെ എഴുതും? (എല്ലാ അവയവങ്ങളും ലൈംഗികാവയവങ്ങളായിപ്പോയ പാവം പെണ്‍കുട്ടികള്‍ എന്ന് കല്പറ്റ.) മുല എന്നെഴുതാമായിരുന്നിടത്തെല്ലാം നെഞ്ചെന്നോ മുയല്‍കുട്ടികള്‍ എന്നോ ബൂമറാങ്ങിന്റെ കുഞ്ഞുങ്ങള്‍ എന്നോ എഴുതി സമാധാനിക്കും. ഇവിടെ ഇതാ ഒരാള്‍ മുലകൊണ്ട് മാല(പ്പടക്കം)കോര്‍ക്കുന്നു!
ReplyDeleteകലേഷേ, കവിതയില്‍ നീ നിന്നെ തന്നെ പുതുക്കുന്നു.ഒരു കയ്യബദ്ധം കൊണ്ട് തട്ടിമറിഞ്ഞു വീഴാവുന്ന വാഗര്‍ത്ഥങ്ങളുടെ ശ്ലീല-അശ്ലീലങ്ങളെ നിന്റെ വാക്കിന്റെ സ്ഫടികവാതിലുകള്‍ പതിയെ തുറക്കുന്നു.ഒളിഞ്ഞുനോട്ടക്കാരന്റെ ഔല്സുക്യത്തോടെ വന്ന ഒരാള്‍ക്ക് ഇവിടെ നിന്ന് ഒന്നും കിട്ടാനില്ല. പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും കല്ലില്‍തട്ടിയ കറുത്തചോരപ്പുള്ളികളും കൊണ്ട് തിരിച്ചു പോകാം.:)
പി ജി ദിനേശിന്റെ ചിത്രം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ഇതിന്റെ ഗൌരവം കൂടും. ഒരു 'mother india' യെ അത് പാരഡി ചെയ്യുന്നു. ആരൊക്കെ അവഗണിച്ചെങ്കില്‍ എന്ത്? ചെന്നിനായകത്തിന്റെ രുചിയെങ്കിലെന്ത്? ഈ മുലപ്പാല്‍ പങ്കിടട്ടെ...
5 മാസമായി അലച്ചില്‍
ReplyDeleteഇനി
സ്വന്തം തൊലിപ്പുറത്ത് കിടക്കട്ടെ ശൈലാ..
അനീഷ്, ശശി..
വിബീ...ഹാ :)
ശ്രീജിത്ത്
മഹേന്ദര്‍, സജിന്‍, സൂരജ്
വായനക്ക് നന്ദി...
വായിച്ചിട്ടു ടെന്‍ഷനാവുന്നു. രണ്ടു സാധ്യതകള്‍ തന്നെ അധികമായിരുന്നു ):
ReplyDeleteകലേഷേ ഈ മുലകള്‍ അവസാനം നിങ്ങടെ തൊലിപ്പുറത്ത് തന്നെ എത്തിയല്ലേ...
ReplyDeleteഞാന്‍ അന്നേ ഇതിന്റെ സാധ്യതകള്‍ പറഞ്ഞിരുന്നില്ലേ മനുഷ്യാാാ...
മുലകള്‍ കൊണ്ട് നിങ്ങള്‍ ഒരു കവിതയാ കോര്‍ത്തത്...
(മാല കോര്‍ക്കുന്നുവെന്നും മാലപ്പടക്കം കോര്‍ക്കുന്നുവെന്നും സുധീഷ് പറഞ്ഞല്ലോ)
:P
തള്ളിക്കളയാനാവാത്ത സാധ്യതകളുടെ സൗന്ദര്യ ശാസ്ത്രം വിവരിക്കുന്നുണ്ട് നീ...
ReplyDeleteഅലഞ്ഞോടിയ മുലകൾ......
ReplyDeleteപെണ്ണിന്റെ തലച്ചോറിനുള്ളിലും മുലകള്‍ എന്നുമാകാമോ?
ReplyDeleteസ്ത്രീ ശരീരത്തിന്റെ അനന്ത സാധ്യതകള്‍ ?
എന്തൊക്കെയാണു? പെണ്ണായി പിറന്ന ഇതു വായിച്ചവള്‍ സ്വന്തം ശരീരത്തിലൂടെ അത്ഭുതത്തോടെ ഒന്നു യാത്ര ചെയ്യാതിരിക്കില്ല. ഇനി എന്തൊക്കെയാണു/ എവിടെക്കെയാണ് മുലകളായി മറഞ്ഞിരിക്കുന്നതെന്ന് ഒന്നുകൂടി തിരയാതിരിക്കില്ല. നുണക്കുഴി കാട്ടി ചിരിക്കുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ കലേഷിനെ / കലേഷിന്റെ ഈ കവിത ഓര്‍ക്കാതിരിക്കുന്നതെങ്ങനെ ? കവിയുടെ ഒരു കവിത (ഒരു വരിയെങ്കിലും) കാലത്തെ
ReplyDeleteഅതിജീവിക്കുമെങ്കില്‍ എന്തിനധികം? കലേഷിന്ന് അഭിനന്ദനങ്ങള്‍. സുധീഷ് മനസറിഞ്ഞു വരച്ചിരിക്കുന്നു. ആശംസകള്‍.
ആശാനെ ഇത് കലക്കി
ReplyDeleteപുതുവത്സരാശംസകള്‍
This comment has been removed by the author.
ReplyDeleteഅനിലന്‍, സാധ്യതകളുടെ വായനക്ക് നന്ദി.
ReplyDeleteസുധീ, പി. ജി. ദിനേശിന്റെ ചിത്രത്തിന്റെ മികവുറ്റ സാധ്യതകള്‍ ഈ കവിതയോടു ചേര്‍ത്തുവയ്‌ക്കാനായതിനും ചെന്നിനായകത്തിന്റെ രുചിക്കും നന്ദി.. മദര്‍ ഇന്ത്യയെക്കുറിച്ച് നീ കൂടുതല്‍ എഴുത്, പ്രിന്റിലോ, ബ്‌ളോഗിലോ ഒക്കെ.
രശ്‌മീ, കമന്റ് വായിച്ചിട്ട് എനിക്കും ടെന്‍ഷന്‍...
അരുണ്‍, കൗമുദിയുടെ പിന്നാമ്പുറത്ത് നമ്മളൊരുമിച്ച് പുകഞ്ഞപ്പോള്‍ നീ പറഞ്ഞത് ഇപ്പോള്‍ വീണ്ടും ഓര്‍മ്മവന്നു
ചെമ്മാടേ, വായനക്ക് സ്‌നേഹം.
നാസര്‍ :)
സ്‌മിതാ, ആണ്‍നോട്ടത്തിന്റെ എല്ലാക്കുഴപ്പങ്ങളില്‍ നിന്നും ഞാന്‍ മാത്രം ഒഴിഞ്ഞുമാറി എഴുതിയതല്ല. വെളിപ്പെട്ടതുമാത്രമാണ് ഉള്‍പ്പെട്ടതെന്നും ചെറിയ അവകാശങ്ങള്‍ പ്രകടിപ്പിക്കട്ടെ. വായനക്ക് നന്ദി.
ദേവസേന, സുധീഷ് കവിതയോടു ചിത്രം ചേര്‍ത്തുവച്ചിരിക്കയാണ്. ചിത്രവും കവിതയും ചേര്‍ത്തുള്ള സുധിയുടെ വായനയാണ് ഈ പോസ്‌റ്റിനു പിന്നില്‍. ചിത്രം പി. ജി. ദിനേശിന്റെ(കൂടുതല്‍ അവന്‍ പറയും)യാണ്. നുണക്കുഴിയില്ലാത്ത പെണ്ണുങ്ങള്‍ ഈ കവിതക്ക് പുറത്താകുമല്ലേ...വായനക്കും കവിത ഓര്‍ക്കുമെന്ന ഉറപ്പിനും നന്ദി....
ഉമേഷ് പുതുവത്സരാശംസകള്‍
December 30, 2010 12:31 AM
കലേഷ്,
ReplyDeleteകവിതയിലെ പ്രമേയം നന്ന്.
നല്ല നിരീക്ഷണങ്ങള്‍.
ORU MULAI VAND PAARTHAAYAA!!
ReplyDeleteസുസ്‌മേഷ് വായനക്ക് നന്ദി
ReplyDeleteശ്രീഹരിമാഷ് :)
പ്രിയ ചേട്ടാ .
ReplyDeleteനന്നായി . കവിയുടെ ആശയത്തെ നമിക്കുന്നു .
ഓരോനിലും പുതുമ ഉള്ള കവി
എന്റെ പുതുവര്‍ഷ ആശംസകള്‍ .
നിധീ
ReplyDeleteപ്രതികരണത്തിന് നന്ദി..
ഇനിയും വായിക്കുമല്ലോ
പെണ്ണ് ആകെമൊത്തം മുലയാണെന്നും മറ്റും കരുതുന്ന എന്റെ കലേഷേ, നിന്നെ ഞാന്‍ ഇന്ദ്രനുകൊടുത്ത ശാപം തന്ന് വിമര്‍ശിച്ചുകൊള്ളട്ടെ. ഇന്ദ്രനു കിട്ടിയ ശാപം ദേഹം മുഴുവന്‍ ലിംഗം ഉണ്ടാകട്ടെ എന്നായിരുന്നു. അങ്ങനെയല്ലാതെ പറയാന്‍ പറ്റുന്നില്ല. പെണ്ണിനെ അടിമുടി മുലയെന്നു കാണുന്ന കവിത എന്നു ഞാന്‍ പറഞ്ഞാലുടന്‍ എല്ലാവനും കൂടി തീര്‍ച്ചയായും എന്റെ മുതുകത്തു കയറാന്‍ വരും. മുലയില്‍ അശ്ലീലം കാണുന്ന നീയാണെടാ ശരിക്കും അശ്ലീലി എന്ന് അശരീരികള്‍ പലപാടു പാഞ്ഞുവരും. എന്നാലും പറയാതെ വയ്യ. കാരണം, മുലയെ ജീവന്റെ ആധാരമായിട്ടാണ് കലേഷ് എഴുതിയിരുന്നതെങ്കില്‍, ആകെയുള്ള രണ്ടുമുലകളെ ജനലടച്ചിട്ട്, കതകടച്ചിട്ട് പുരുഷന്‍ എടുത്തു പെരുമാറിക്കൊള്ളട്ടെ എന്നു് എഴുതില്ലായിരുന്നു എന്നുതന്നെ ഞാന്‍ കരുതുന്നു.
ReplyDeleteവിചാരം!
ReplyDeleteഅന്‍വറിക്കാ
ReplyDeleteവിമര്‍ശനത്തിനും വായനക്കും നന്ദി.
മുലകളെ ജീവന്റെ ആധാരമായിട്ടു തന്നെയാണ് കാണുന്നത്. എന്നാല്‍ മുലകളെ എല്ലായ്‌പ്പോഴും അങ്ങനെ കാണാന്‍ കഴിഞ്ഞിട്ടുമില്ല. അതും മറച്ചുവക്കല്ലല്ലോ.കാഴ്‌്‌ചകളും തോന്നലുകളും എഴുതി. മുലകളോട് കാണിക്കുന്ന താല്‌പ്പര്യം കുറച്ചുകൂടി ജീവപരമായി, ബൃഹത്തായി നോക്കികാണാനുള്ള ശ്രമമെന്നേ എനിക്കുള്ളു.
മുഹമ്മദ് കുഞ്ഞി
നന്ദി
പെണ്ണിലൂടെ നടത്തിയ തീര്‍ഥ യാത്രക്കുശേഷം
ReplyDeleteപെണ്ണിനെ മനസ്സിലാക്കി എന്നറിഞ്ഞതില്‍ സന്തോഷം.:)
ആണായാലും പെണ്ണായാലും അധ്വാനം തന്നെ മഹത്തായത്.
മുലകള്‍ക്ക് പകരം എല്ലാ പെണ്ണുങ്ങള്‍ക്കും
തലകള്‍ പത്ത് വളരാന്‍ ഇടയാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു:)
maya..
ReplyDeletevayanku nandy
:)
ജീനാ യാഹാ
ReplyDeleteമര്‍നാ യഹാ..
ജിസ് കേസി വാ
ജാനാ കഹാ...
അതൊരു പോയിന്റാണു കേട്ടോ! ഞാനും മോശക്കാരനല്ല, ഈ കാര്യത്തില്‍! പക്ഷേ, നിലപാടുതറ, അതാണേടേയ് പ്രശ്നം!!!!
ReplyDeleteഷാജികുമാരാ
ReplyDelete:)
അന്‍വറിക്കാ...
ReplyDelete:)
നിലപാടുതറയോട്
ആദരവ്
സ്ത്രീയെ വെറും ലൈംഗിക ഉപകരണമായി മാത്രം കാണുന്ന പുരുഷന്‍റെ ധാര്‍ഷ്ട്യം..ലജ്ജ തോന്നുന്നില്ലേ നിങ്ങള്‍ക്കിങ്ങനെ എഴുതാന്‍..? സ്വന്തം അമ്മയുടെയും പെങ്ങളുടെയും ____കളെക്കുറിച്ചു കൂടി വിവരിച്ചാല്‍ ആസ്വദിക്കാനും കമന്റ് ബോക്സ് നിറയ്ക്കാനും ആളുണ്ടാവും..സൗമ്യയെ പോലുള്ളവര്‍ ലൈംഗികതയുടെ ബലിയാടുകള്‍ ആവുമ്പോള്‍ നിങ്ങളെപോലെയുള്ളവര്‍ ലൈംഗികതയെ ആഘോഷമാക്കുന്നു..ഇവിടെ ആര്‍ക്കാണ് മാനസികരോഗം..?
ReplyDeleteബ്ലോഗ് മീറ്റിന്റെ സ്മരണികയിലേക്ക് ഇഷ്ടമുള്ള ഒരു കവിത നൽകുക
ReplyDeleteപ്രിയദര്‍ശിനി...
ReplyDeleteവായനക്ക് നന്ദി..
സ്‌ത്രീയെ ലൈംഗിക ഉപകരണമാക്കി കാണുന്ന ഞാനടങ്ങുന്ന ആണ്‍നോട്ടങ്ങളെക്കുറിച്ചാണ് എഴുതിയത്. എന്നാല്‍ ജീവപരമായി മുലകളോടുള്ള ബന്ധത്തെ വലുതാക്കി കാണണമെന്നും ഇതെഴുതുമ്പോള്‍ തോന്നിയിരുന്നു. അമ്മയുടെയും പെങ്ങളുടെയും മുലകളിലൂടെ തന്നെയാണ് എന്റെ ജീവിതവും കടന്നുവന്നിട്ടുള്ളത്. അതിലെന്താണ് തെറ്റ്. അല്ലെങ്കില്‍ കാമുകിയിലൂടെ...
ഈ കവിതയില്‍ ലൈംഗികത ആഘോഷമാക്കിയെന്ന് പ്രിയദര്‍ശിനിക്ക് തോന്നിയോ...? എന്തുകൊണ്ട് തോന്നിയെന്ന് വ്യക്തമാക്കുമോ...?
മുല എന്നെഴുതാന്‍ പോലും ധൈര്യപ്പെടാതെ ഒരു ഡാഷ് ഇട്ട് പോകുംപോലെ എനിക്കതില്ല, അല്ലെങ്കില്‍ ഒരു ഡാഷ് ഇട്ട് ഇഷ്ടമുള്ള പേരില്‍ പൂരിപ്പിച്ചോളൂ എന്നു പറയുന്നതിനോടു യോജിക്കാനാകുന്നില്ല. സത്രീയെ സ്‌നേഹിക്കയും ബഹുമാനിക്കുകയും ചെയ്യുംപോലെ തന്നെയെ മുലകളെയും ഈ കവിതയിലൂടെ ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടുള്ളു...വേറിട്ട വായനക്ക് നന്ദി
ആദ്യമായല്ല എന്തായാലും ഇത്തരം അത്ഭുതകരമായ നോട്ടങ്ങള്‍. പണ്ടേക്കു പണ്ടേ ഇത് നാട്ടുനടപ്പ്. കവിതയില്‍ അതിനൊരു പുതുമ. അപ്പോഴും അന്‍വര്‍ പറഞ്ഞതുപോലെ ഒളിപ്പിച്ചു വെച്ചൊരു സാദാ ഒളിഞ്ഞുനോട്ടക്കാരന്റെ ലക്ഷണമൊത്ത തുളുമ്പിപ്പോവല്‍ അവിടവിടെ. എന്നാലും നന്നായി. അതല്ലേ നാട്ടുനടപ്പ്.
ReplyDeleteലളിതം സുന്ദരം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍
കൊള്ളാം ..നല്ല വരികള്‍...ആശംസകള്‍
ReplyDeleteനമ്പൂതിരി മനയില്‍ കുറെ നായര്‍ മുലകളെ കണ്ട കാര്യം ബഷീര്‍ പണ്ട് "ഭഗവത് ഘീതയും കുറെ മുലകളും എന്നാ കഥയില്‍ എഴുത്യപോള്‍ ആര്‍ക്കും ഒരു പരാതി ഇല്ല ,കലേഷ് എഴുത്യപോള്‍ സദാചാര ബോധം വിങ്ങി പൊട്ടുന്നു ചിലര്‍ക്ക് ....
ReplyDeleteകലേഷ് നന്നായിരിക്കുന്നു നിങ്ങളുടെ ഈ അന്യേഷണം.
ReplyDeleteകവിതാ വായനയും , ഒരന്യേഷണമാ ണെന്ന് വിശ്വസിക്കുന്നതിനാല്‍ ഇത്രയും
പറയാതെവയ്യ,
ഈ കവിത വായിച്ചേ പിന്നെ ഇതില്‍ രണ്ടെണ്ണം പവിത്രതയോടെ വല്താവാന്‍ തുടങ്ങി..........
കതകടക്കാതെ
ഇടതു കുഞ്ഞു വിരലുകള്‍ കൊണ്ട് വലതു മുലക്കണ് ഞരടി ഇടതു മുലക്കണ് കുഞ്ഞു ചുണ്ടുകളില്‍,
അമര്ത്തി പിടിച്ച അതേ ,ചുണ്ടുകള്‍, വിരലുകള്‍, പത്തൊമ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ,മറ്റുരണ്ട് മുല കളില്‍ പഴയപോലെ പെരു മാറാന്‍, ജനലടച്ചുവെന്ന് രണ്ടുവട്ടം ഉറപ്പുവരുത്തേണ്ടി വരുന്നതില്‍ ചിരിവന്നു.................... ഹഹഹഹഹാഹ................. കലേഷേ ..............വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കമാട്ടെ..................പുതുകവിതകളേ
താഴ് ശൊല്ലെ തട്ടാതെ....എഴുതാം .............മുലൈകള്‍ പാട്ടും......bhavukangalodea..KC...
This comment has been removed by the author.
ReplyDeleteഒരുവന്‍
ReplyDeleteവലിച്ചടച്ച കതകിന്റെ പല്ലുകളിറുമ്മിയ പാടുകളും
ചെരിപ്പില്ലാതെ മണ്ണില്‍ അള്ളിനടന്നതിന്റെ നീലമുറിവുകളും
പുല്ലെരിയാന്‍ പോയവഴി തറഞ്ഞ കാരമുള്ളുകളും
കല്ലില്‍തട്ടി കറുത്തചോരപ്പുള്ളികളും
പലനിറക്കണ്ണുകള്‍ തീര്‍ക്കുന്നുണ്ടിതില്‍
ചിത്രം ചിന്നമസ്ഥയെ ഓര്‍മിപ്പിച്ചു... എഴുത്ത് എന്നെത്തന്നെ ഒന്നുകൂടി നോക്കാന്‍ തോന്നി വായിച്ചപ്പോ.... നന്ദി...
കണ്ടുപിടുത്തങ്ങള്‍ നന്നായിട്ടുണ്ട് ചെവികള്‍ തൂങ്ങി നില്‍ക്കുന്ന മുലകള്‍ എന്ന് കൂടി ഞാന്‍ കണ്ടുപിടിച്ചു.... ഒളിഞ്ഞു നോട്ടക്കാരന്റെ കൌതുകമാണ് ചിലര്‍ പേര് മാറ്റിവിളിക്കുന്നതില്‍ അനുഭവിക്കുന്നതെങ്കില്‍ അതിനു നേരെ കണ്ണടയ്ക്കൂ... എന്നിട്ട് ഇനിയും തിരയൂ പുതിയതിനെ....
pennu muzhuvanayi oru mula thanne
ReplyDeleteThis comment has been removed by the author.
ReplyDeletekaleshe...
ReplyDeleteethu vaayikkan vaikippoyallo..enna sangadameyullu...
nannayirikkunnu ..orupaadistavumaayi..
പെണ്ണിനോടുള്ള സ്പർശങ്ങളെല്ലാം മുലയിൽ മാത്രം തൊടുന്നു...
ReplyDeleteസ്ത്രീപോലും ഇല്ല മുലമാത്രം....