ഗര്‍ഭിണിപ്പെണ്ണിന്നുള്ളില്‍
കിടക്കും കുഞ്ഞന്‍
ചെല്ലവിരല്‍ത്തുമ്പാല്‍
ഉള്‍സ്തരഭിത്തിമേല്‍ കോറിയത്
വയറിന്‍ പുറംതോലില്‍
പുലിത്തോല്‍ വരകളായ്
ചെറുകെ തെളിഞ്ഞത്
ഒരിക്കെ,
കുഞ്ഞന്‍ പുറത്തെത്തി
വളരും വേളയില്‍
കുളിച്ചവള്‍ വരുന്നേരം
ചെറുകണ്ണ് മിഴിച്ച്
വരച്ചതാരാണമ്മേടെ
വയറ്റില്‍ തുരുതുരെ-
യെന്നാശങ്കപ്പെട്ട്
ചെല്ലവിരല്‍ത്തുമ്പാല്‍
പുലിത്തോലില്‍ വിരല്‍കോറി
പൂച്ചക്കുട്ടിയെന്നു ചിണുങ്ങി
പുലിപ്പാല്‍ കുടിക്കാന്‍
പൂച്ചക്കുട്ടി വാതുറന്നു.
kavitha kollam
ReplyDeletekollaaam man....
ReplyDelete