Wednesday, June 17, 2009

നമ്മുടെ ജീവിതത്തില്‍



നമ്മുടെ ജീവിതത്തില്‍ നടക്കാതെപോയ
ആദിവസമില്ലേ
അതിന്റെ
ഒന്നാംവാര്‍ഷികമാണിന്ന്‌.

വളരെപണിപ്പെട്ടിട്ടും
തൊഴിലടക്കം
ഒന്നുംനേടാനായില്ല.
വെറുതെപട്ടണംചുറ്റിക്കണ്ടുനടന്നതല്ലാതെ.

നീപിരിഞ്ഞുപോയ്‌ക്കഴിഞ്ഞ്‌

വലിയവലിയ ആഗ്രഹങ്ങളായിരുന്നു.
സിനിമാക്കഥകളിലെപ്പോലെ
വലിയൊരാളായിപെട്ടന്നെന്നെപണിഞ്ഞെടുക്കണമെന്ന്‌.
അന്നിട്ട്‌,
ഒരുദിവസം നിന്റെ മുന്നില്‍ പ്രത്യക്ഷനാകണമെന്ന്‌.
എന്നെകളഞ്ഞുപോയ നിനക്കൊരു
വമ്പന്‍നഷ്‌ടംതൊന്നിപ്പിക്കണമെന്ന്‌.

എന്നിട്ടും
നഷ്‌ടങ്ങളുടെ ദിവ്യമായതൊപ്പിമാത്രമാണ്‌ നേടിയത്‌.
ഇപ്പോളിതാ ഒരുവര്‍ഷം

ഇനിയും വര്‍ഷങ്ങള്‍
അതില്‍
അടുക്കിവച്ചദിവസങ്ങള്‍
നീയില്ലാതെ വന്ന്‌
ഓര്‍മയില്‍നിന്ന്‌
നിന്നെയുംകൂട്ടി പോകും.

നിന്നെ ഓര്‍ക്കാതിരിക്കുന്ന
ദിവസത്തിനുവേണ്ടിയാണ്‌ ഈകാത്തിരിപ്പ്‌.
അന്നുവായിക്കാന്‍വേണ്ടിയാണ്‌
ഈ കവിത ഞാനെഴുതിവയ്‌ക്കുന്നത്‌.

5 comments:

  1. അവസാന വരികള്‍ നന്നായി.ബൂലോകത്തേക്ക് സ്വാഗതം

    ReplyDelete
  2. ഇനിയും വര്‍ഷങ്ങള്‍
    അതില്‍
    അടുക്കിവച്ചദിവസങ്ങള്‍
    നീയില്ലാതെ വന്ന്‌
    ഓര്‍മയില്‍നിന്ന്‌
    നിന്നെയുംകൂട്ടി പോകും.

    ........................

    എത്രത്തോളം ..വാശിയോ..
    പിണക്കമോ അവളോട്..
    തോന്നിയാലും ഒടുവിലവള്‍ ..
    മാത്രമേ നമ്മില്‍ ...
    അവശേഷിക്കൂ...
    അവള്‍ ..മാത്രമേ
    നമ്മെത്തേടി വരാറുള്ളൂ....അല്ലേ..???


    മനോഹരമാണ്...കവിത....

    ReplyDelete
  3. അളിയാ കൊള്ളാം നീ കവിതന്നെയാ സമ്മതിച്ചു ശരിക്കും നല്ല വരികള്‍ നിന്റെ ജീവിതം ആ വരികളിലുണ്ട്‌

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. പോയതൊന്നും തിരികെ വരാറില്ല.

    ഓര്‍മ്മകള്‍ മാത്രം മറന്നതെന്തോ എടുക്കാനെന്ന മട്ടില്‍

    പടിപ്പുരകളില്‍ ചുറ്റിത്തിരിയും.

    ആട്ടിപ്പയിച്ചാലും പട്ടിക്കുട്ടിയെപ്പോലെ

    നന്ദിയോടെ

    ചത്ത ജന്മങ്ങള്‍ക്കും കാവല്‍ കിടക്കും :)

    ReplyDelete