പാടത്ത് വീണുടഞ്ഞവർ
വിത്തായി മുളപൊട്ടി
വേരുകൾ നീർതേടി അലഞ്ഞു
മുളച്ചൂ മണ്ണിൽ പച്ച.
വിളഞ്ഞൂ പാടം വിത്തിൽ
പച്ചയിൽ പച്ചയാം പാടം
പറന്നൂ നീലമേഘം.
നീലയിൽ നീലപ്പൊന്മാൻ.
വിളവും തണുപ്പും വെയിലും
നുകർന്നിരിക്കുന്നു പൊന്മാൻ.
പഴഞ്ചനാം പണിക്കാരൻ പൊന്മാൻ?
പറക്കുന്നു പൊടുന്നനെ പൊന്മാൻ
പിടയ്ക്കും പരൽമീൻ ആ ചുണ്ടിൽ.
ഇഷ്ടം
ReplyDeleteപൊൻമാനെ കണ്ടിട്ടില്ലാത്ത
ReplyDeleteകുഞ്ഞുങ്ങൾ വാർത്തയായ കാലം !
പ്രസക്തിയുള്ള എഴുത്ത്