പെങ്ങളുടെ ഒക്കത്തിരുന്ന് കുഞ്ഞ്
അവളെ സ്വന്തം കുഞ്ഞെന്ന മട്ടില്‍
കൊഞ്ചിക്കുന്നു.
കൊഞ്ചിക്കുന്നു.
കുഞ്ഞിക്കൈ കൊണ്ട്
കണ്ണില്‍ തൊട്ട് കന്നൊന്ന് തുരന്നേയെന്നു ചിമ്മിപ്പറഞ്ഞ്
ചുണ്ടില്‍ തൊട്ട് വായൊന്നു തുരന്നേയെന്നു കരഞ്ഞുപറഞ്ഞ്
ഇടയ്ക്കൊരുമ്മയും കൊടുത്ത്
അവന്റിരിപ്പ് കണ്ടാല്‍
പെങ്ങളെ പെറ്റ്
ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയത്
അവനെന്നു തോന്നും.
ഇത്രയും ഉയരമുള്ള അവളെ
കണ്ണില്‍ തൊട്ട് കന്നൊന്ന് തുരന്നേയെന്നു ചിമ്മിപ്പറഞ്ഞ്
ചുണ്ടില്‍ തൊട്ട് വായൊന്നു തുരന്നേയെന്നു കരഞ്ഞുപറഞ്ഞ്
ഇടയ്ക്കൊരുമ്മയും കൊടുത്ത്
അവന്റിരിപ്പ് കണ്ടാല്‍
പെങ്ങളെ പെറ്റ്
ഇത്രയും നാള്‍ പോറ്റിവളര്‍ത്തിയത്
അവനെന്നു തോന്നും.
ഇത്രയും ഉയരമുള്ള അവളെ
കഷ്ടപ്പെട്ട് ഒക്കത്തെടുത്ത്
നില്‍ക്കുന്നത്
അവനെന്ന് തോന്നും.
ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാനോ
കുളിക്കാനോ
അലക്കിയ തുണിയെടുക്കാനോ
പോകാനുള്ള അവളുടെ ചെറിയ നീക്കങ്ങളെ
അവന്‍ കരച്ചില്‍ കൊണ്ട് തിരുത്തുന്നു.
ചൊടിയില്‍ ഒരു തലോടല്‍ കൊണ്ട് പൊറുക്കുന്നു.
അവനുണ്ടായതറിഞ്ഞാണ്
പിണങ്ങിപ്പോയ അമ്മാവനും അമ്മായിയും
അതിരിലെത്തുമ്പോളേ
മരിച്ചുപോയ അപ്പൂപ്പന്റെ പേരുവിളിച്ചുവിളിച്ച്
തിരികെ വന്നത്.
നടത്തം ശീലിച്ചപ്പോള്‍ ഓടിവീണത്
നാളുകളായി പിണങ്ങിയിരുന്ന
അയല്‍ക്കാരന്റെ മുന്നില്‍.
ആ പിണക്കം പോലും
അവനുമുന്നില്‍ വീണുടഞ്ഞു.
സ്നേഹത്തിന്റെ ചെറിയ പിഴവുകള്‍ പോലും
അവന്‍ അങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു.
അവനില്‍ വാക്കുകള്‍ മുളച്ചുതുടങ്ങുകയാണ്.
വീട്ടിലേക്ക് കയറിവന്ന കോഴിയെ
കോഴിയമ്മേയെന്നു വിളിച്ച്
മരച്ചുവട്ടിലെ പട്ടിയെ ബൌബൌന്ന് കുരച്ച്
അകലെ മേയുന്ന പശുവിനെ പശുമാമയെന്നു ചൂണ്ടി
തിണ്ണയിലും മുറ്റത്തും
അവനെ ചുറ്റിപ്പറ്റി നടക്കുന്ന
എല്ലാവരുടെയും മനസില്‍
നിഷ്കളങ്കമായ കൃത്യതയോടെ
പുതിയൊരു കവിതപോലെ
എഴുതുകയാണവന്‍
ഈ വാക്കുകള്‍.
കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ഇത്രനാള്‍ എങ്ങനെയായിരുന്നു.
എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.
നില്‍ക്കുന്നത്
അവനെന്ന് തോന്നും.
ഒറ്റയ്ക്ക് കടയില്‍ സാധനം വാങ്ങാനോ
കുളിക്കാനോ
അലക്കിയ തുണിയെടുക്കാനോ
പോകാനുള്ള അവളുടെ ചെറിയ നീക്കങ്ങളെ
അവന്‍ കരച്ചില്‍ കൊണ്ട് തിരുത്തുന്നു.
ചൊടിയില്‍ ഒരു തലോടല്‍ കൊണ്ട് പൊറുക്കുന്നു.
അവനുണ്ടായതറിഞ്ഞാണ്
പിണങ്ങിപ്പോയ അമ്മാവനും അമ്മായിയും
അതിരിലെത്തുമ്പോളേ
മരിച്ചുപോയ അപ്പൂപ്പന്റെ പേരുവിളിച്ചുവിളിച്ച്
തിരികെ വന്നത്.
നടത്തം ശീലിച്ചപ്പോള്‍ ഓടിവീണത്
നാളുകളായി പിണങ്ങിയിരുന്ന
അയല്‍ക്കാരന്റെ മുന്നില്‍.
ആ പിണക്കം പോലും
അവനുമുന്നില്‍ വീണുടഞ്ഞു.
സ്നേഹത്തിന്റെ ചെറിയ പിഴവുകള്‍ പോലും
അവന്‍ അങ്ങനെ തിരുത്താന്‍ ശ്രമിക്കുന്നു.
അവനില്‍ വാക്കുകള്‍ മുളച്ചുതുടങ്ങുകയാണ്.
വീട്ടിലേക്ക് കയറിവന്ന കോഴിയെ
കോഴിയമ്മേയെന്നു വിളിച്ച്
മരച്ചുവട്ടിലെ പട്ടിയെ ബൌബൌന്ന് കുരച്ച്
അകലെ മേയുന്ന പശുവിനെ പശുമാമയെന്നു ചൂണ്ടി
തിണ്ണയിലും മുറ്റത്തും
അവനെ ചുറ്റിപ്പറ്റി നടക്കുന്ന
എല്ലാവരുടെയും മനസില്‍
നിഷ്കളങ്കമായ കൃത്യതയോടെ
പുതിയൊരു കവിതപോലെ
എഴുതുകയാണവന്‍
ഈ വാക്കുകള്‍.
കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ഇത്രനാള്‍ എങ്ങനെയായിരുന്നു.
എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.
ഇഷ്ടമായി.നൂറു വട്ടമിഷ്ടമായി.
ReplyDeleteപതിയെ വളര്‍ന്ന് വേഗം പന്തലിച്ച വരികള്‍ .
ചേര്‍ത്തുവെക്കുന്നു.
സ്നേഹത്തോടെ ..
കലേഷ്....എന്തായാലും നീ വായിച്ച് കഴിഞ്ഞിട്ടേ ഞാൻ വായിക്കുന്നുള്ളൂ.നമുക്കൊന്നു നോക്കാലോ.ആ ട്വിസ്റ്റ് എനീകിഷ്ടായി.
ReplyDeleteകലേഷേട്ടാ
ReplyDeleteകലക്കി
കവിത എന്നും പറഞ്ഞു
കലക്ക വെള്ളം
കാണിക്കുന്നവര്‍ക്ക്
കാണിച്ചു
കൊടുക്കും ഞാനിത്
കണ്ടു പഠിക്കാന്‍
പ്രിയപ്പെട്ട കലേഷ്
ReplyDeleteസുഖമായിരിക്കുന്നോ ?
വൈകുന്നേരത്തിലെ
കുഞ്ഞനെഴുതും കവിത വായിച്ചു.
നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
കുഞ്ഞുങ്ങളാണ് മുതിര്‍ന്നവരുടെ പിതാക്കന്മാര്‍ എന്ന്
ആംഗലേയ കവിയായ
വില്യം വേര്‍ഡ്സ് വര്‍ത്ത് പറഞ്ഞിട്ടുണ്ട്.
"Child is the father of man "
"My heart leaps up when I behold
A rainbow in the sky:
So was it when my life began;
So is it now I am a man;
So be it when I shall grow old,
Or let me die
The Child is father of the Man;
I could wish my days to be
Bound each to each by natural piety."
നിഷ്കളങ്കര്‍ ആയ കുഞ്ഞുങ്ങളില്‍ നിന്നാണ്
മുതിര്‍ന്നിട്ടും അജ്ഞാതമായ പല സത്യങ്ങളും
നാം പഠിക്കുന്നതു!വെറുപ്പിന്റെയും
ശത്രുതയുടെയും ആര്‍ത്തിയുടെയും
ഫല ശൂന്യതകള്‍ നാം തിരിച്ചറിയുന്നതും
നിഷ്കളങ്കതയുടെ ഉറവിടമായ
ഈ ശൈശവ ഗുരു മുഖങ്ങളില്‍ നിന്ന് തന്നെ .
കൌമാര, യൌവനങ്ങളില്‍ സ്വയം മറന്നും
കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ
പായുന്ന മനുഷ്യന്‍ ഒടുവില്‍ സ്വന്തം മനസാക്ഷിക്ക്
മുന്‍പില്‍ പശ്ചാത്താപം തേടുന്നത്
ഷേക്സ് പിയര്‍ പറഞ്ഞത് പോലെ
മനുഷ്യന്റെ രണ്ടാം ശൈശവം എന്നറിയപ്പെടുന്ന
ഘോര വാര്‍ധക്യത്തിലാണ് ( THE PLAY -AS YOU LIKE IT ലെ -All the world
is a stage എന്ന കവിത.
എന്തായാലും നന്നായി നിന്‍റെ കുഞ്ഞന്‍
ഇനിയും നല്ല ആശയങ്ങള്‍ കവിതകളായി
പിറക്കട്ടെ ..
സ്നേഹാശംസകളോടെ
രമേശ് അരൂര്‍
nannayi nalla kavitha
ReplyDeleteഎല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
ReplyDeleteഎനിക്കും
വായിച്ചുനോക്കണം
ഈ കവിത
എനിക്കും
ധന്യ, നാസര്‍, പത്മചന്ദ്രന്‍, ന്യൂസ് അറ്റ് കേരള,അനീഷ്
ReplyDeleteനല്ല വാക്കുകള്‍ക്കും വായനക്കും നന്ദി .
രമേശ് ഇവിടെ വന്നതിനു സ്നേഹം
maaykkalum vaayikkalum !
ReplyDeletehere the poem is dynamic !
കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ വീട്
ReplyDeleteഇത്രനാള്‍ എങ്ങനെയായിരുന്നു.
കവിത അപ്പാടെ ഇഷ്ടായി മനുഷ്യാ....
ഈ വരികള്‍
ഏറെ നാളായി കുഞ്ഞുങ്ങളില്ലാതിരിക്കുന്ന എന്റെ വീടിന്റയും തോന്നലുകളാണ്.......
കരിയാടെ നന്ദി
ReplyDeleteഅരുണ്‍, കടപ്പാട് കുഞ്ഞന്
kalesh ezhuthum kavitha....!!
ReplyDeleteകുറച്ചു നേരം കുഞ്ഞനായി,
ReplyDeleteഒക്കത്തിരുത്തി വായിച്ചു നോക്കി.
വളരെ നന്നായി ഈ കവിത.
ഒരു സംശയം, നല്ല കവിതയ്ക്ക് അവസാനിപ്പിക്കാന്‍ ഒരു ട്വിസ്റ്റ്, ആവശ്യമാണോ...
സിനിമകള്‍ പോലെ, (ചില സിനിമകള്‍ ഒഴിച്ച്..)
This comment has been removed by the author.
ReplyDeleteരാജേഷ്
ReplyDeleteകുഞ്ഞന്‍ ഇല്ലാത്ത കാലം ഓര്‍ക്കണമെന്ന് തോന്നി
അത്ര !
വായനയ്ക്ക് നന്ദി,
വിബിനേ,ഉംമ്മമ്മ മ്മ മ്മ മ്മ
കലകലക്കന്‍ ....
ReplyDeleteഅനുജത്തിയുടെ കുഞ്ഞ്, ആദിത്യന്‍ ..
അവനു വയസ്സ് 73 ദിവസം .
അച്ഛന്‍ പറയുന്നതു കേട്ടു ലോകമാകെ അവനിലേയ്ക്കു ചുരുങ്ങുന്നുവെന്ന്‍ .
അത് സത്യമാണ് .. കലേഷിന്റെ കവിത പോലെ..
കോഴി കോഴിയമ്മയും പശു പശുമാമയുമൊക്കെയാവുമ്പോള്‍ കുഞ്ഞന്‍ ശരിക്കും വലിയവനാകുന്നു കലേഷ്. ഇഷ്ടമായി കവിത.:)
ReplyDeleteവാക്കുകള്‍ക്കുമെല്ലാം അപ്പുറം ഞാനിതു വല്ലാതെ ഇഷ്ടപ്പെടുന്നെടാ..
ReplyDeleteകുഞ്ഞന്മാരോന്നുമില്ലാതെ കൊല്ലങ്ങളായി വീടും ഞാനും പരസ്പരം കൊഞ്ഞനം കുത്തുന്ന ഒരിടത്തിരുന്നു അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും..
പണ്ട് ,
"ജീവിതത്തില്‍ നിന്നും മടങ്ങി പ്പോയ കുട്ടികളുടെ timetable " വളരെ കാലം വായനയുടെ ഒക്കത്തേരി കൂടെപോന്നു haunt ചെയ്തതിനു ഒരു മറു മരുന്നുമാവുന്നുണ്ട് ഇത്..
(ചെലവു ചോദിക്കാന്‍ ഒരു കാരണം കൂടി)
ട്വിസ്റ്റ് ഒരു നല്ല നമ്പരാണ്.
കവിതയ്ക്ക് ബാധ്യത ആവുന്നില്ല താനും.
(കുറെ അപ്പാവികള്‍ ഇപ്പൊ തന്നെ തങ്ങളുടെ അടുത്ത നാല്ക്കാലിയില്‍ അത് പയട്ടണമെന്നു തീരുമാനിച്ചുരപ്പിച്ചു കാണണം.. ഹഹഹ )
വാക്കുകള്‍ക്കുമെല്ലാം അപ്പുറം ഞാനിതു വല്ലാതെ ഇഷ്ടപ്പെടുന്നെടാ..
ReplyDeleteകുഞ്ഞന്മാരോന്നുമില്ലാതെ കൊല്ലങ്ങളായി വീടും ഞാനും പരസ്പരം കൊഞ്ഞനം കുത്തുന്ന ഒരിടത്തിരുന്നു അനുഭവിക്കുമ്പോള്‍ പ്രത്യേകിച്ചും..
പണ്ട് ,
"ജീവിതത്തില്‍ നിന്നും മടങ്ങി പ്പോയ കുട്ടികളുടെ timetable " വളരെ കാലം വായനയുടെ ഒക്കത്തേരി കൂടെപോന്നു haunt ചെയ്തതിനു ഒരു മറു മരുന്നുമാവുന്നുണ്ട് ഇത്..
(ചെലവു ചോദിക്കാന്‍ ഒരു കാരണം കൂടി)
ട്വിസ്റ്റ് ഒരു നല്ല നമ്പരാണ്.
കവിതയ്ക്ക് ബാധ്യത ആവുന്നില്ല താനും.
(കുറെ അപ്പാവികള്‍ ഇപ്പൊ തന്നെ തങ്ങളുടെ അടുത്ത നാല്ക്കാലിയില്‍ അത് പയട്ടണമെന്നു തീരുമാനിച്ചുരപ്പിച്ചു കാണണം.. ഹഹഹ )
..comment രണ്ടു വട്ടം പോസ്ടിയത് മന:പൂര്‍വ മാണ് കേട്ടാ...
ReplyDeleteആ പിണക്കം പോലും
ReplyDeleteഅവനുമുന്നില്‍ വീണുടഞ്ഞു.
എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
എനിക്കും
വായിച്ചുനോക്കണം
ഈ കവിത.
വായനക്കാരന്റെ മനസ്സില്‍ നോവിന്റെയും സ്നേഹത്തിന്റേയും നനവ് പടര്‍ത്തിയ കുഞ്ഞന്റെ കവിതയ്ക്ക് നന്ദി.
സ്നേഹത്തോടെ... ശ്രുതി.
jeevanund venduvolam.nandi.
ReplyDeleteസോണാ :)
ReplyDeleteസൂരജ്, പ്രമോദ്‌്‌്, ദുര്‍ഗ, മാധവിക്കുട്ടി വായനയ്‌്‌ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
ഗുണ്ടാത്മകന്‍):):):)
എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
ReplyDeleteഎനിക്കും
വായിച്ചുനോക്കണം
ഈ കവിത.
എനിക്ക് ഈ വരികള്‍ വല്ലാതെ പിടിച്ചു... ഇനിയും തുടരെ എഴുതുക...
sunil
NJAN VAYICHU KONDIRIKKUKAYAN AA KAVITHA..... VAYANYIL JEEVIKKUKAYANNN.. VAYICHALUM MATHI VARATHE....
ReplyDeleteസജി , സുനിലേട്ടാ
ReplyDeleteവായനയ്ക്ക് നന്ദി,
:-/
ഹോ!! ഈ പഹയന്‍!!
ReplyDeleteഎല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
ReplyDeleteഎനിക്കും
വായിച്ചുനോക്കണം
ഈ കവിത.
sajin, kalavallabhan
ReplyDeleteവായനയ്ക്ക് നന്ദി,
"എല്ലാവരിയും മായ്ച്ചുകളഞ്ഞിട്ട്
ReplyDeleteഎനിക്കും
വായിച്ചുനോക്കണം
ഈ കവിത."
Nice Poem
കുഞ്ഞന്‍ ഭയങ്കര സംഭവാട്ടാ>>>>>>>>>>>>>>>>>>>>
ReplyDeleteപല്ല് മുളയ്ക്കാത്തൊരു
ReplyDeleteകുഞ്ഞു വാവ..!!
നല്ല കവിത
aadila, sony, anoop
ReplyDeletevayank nandy
very nice...malayalam type cheyan ariyathathu kondu kooduthal parayunilla.....
ReplyDeletenalla kavitha
ReplyDeletewww.ilanjipookkal.blogspot.com
hi കലേഷ്,
ReplyDeleteഒത്തിരി തവണ വായിച്ചു ഞാന്‍ ഈ കവിത; ഒത്തിരി ഇഷ്ടവുമായി കുഞ്ഞനെയും കവിതയും
regards,
Manjusha
നല്ല വായനാനുഭവം!
ReplyDeleterahul, ummufida, manjusha, anilan
ReplyDeletevayankalk nandy
കുഞ്ഞനെഴുതും കവിതയിലോന്നും
ReplyDeleteകള്ളം ഇല്ല കാപട്യമില്ല..:)
ആരും പറയാത്ത വിഷയം..മനോഹരമായി ലാളിത്യത്തോടെ അവതരിപ്പിച്ചു...നന്നായി.....
ReplyDeleteKalesh..
ReplyDeleteParayaan onnumillla..ethreyere sangadam eppozhum
ennikundavumennu padipicha kavithaa....
valare nallathuu.eniyum ezhuthuuu..
asamsakal...
സന്തോഷം തോന്നി വായിച്ച് കഴിഞ്ഞപ്പോൾ
ReplyDeleteഒന്നല്ല പലവട്ടം വായിച്ചു ...അത്രയ്കും ഇഷ്ടമായി കവിത
ReplyDelete