ഒറ്റ
ബൈക്കപകടത്തില്‍ തകര്‍ന്ന വലതുകാല്‍
ആശുപത്രിയിലുപേക്ഷിച്ച്
അവന്‍
വീട്ടിലെത്തി
കറങ്ങുന്ന ഫാനില്‍ നോക്കി
മലര്‍ന്നു കിടന്നു.
ആ കിടപ്പില്‍
പത്തി കിടക്കയുടെ നിരപ്പിലുറപ്പിച്ച്
ഒറ്റക്കാല്‍ മുട്ടില്‍വച്ച് മേലോട്ടുപിണച്ച്
മുകളിലേക്ക് മടക്കിവച്ചപ്പോള്‍
വലതുകാലുള്ള ഇന്നലെകളില്‍
മറഞ്ഞിരുന്ന ഒരു ലോകം
പൊടുന്നനെ തുറന്നുകിട്ടി.
ജനാലയിലേക്ക് അവന്റെ കണ്ണുകള്‍
കണ്‍പീലിക്കാലുകളോടെ അള്ളിപ്പടര്‍ന്ന്
പാളികള്‍ കൊളുത്തോടെ കൊട്ടിത്തുറന്ന്
പുറത്തേക്ക് പാഞ്ഞുപോയി.
ലോറിച്ചാടിലേക്ക് അമരാനുള്ള ഒടുക്കത്തെ പോക്ക്
ബൈക്കിന്റെ കിക്കറില്‍ മര്‍ദ്ദിക്കുമ്പോഴത്തെ മസില്‍ത്തിളപ്പ്
കുളിച്ചപ്പോള്‍ അലക്കുകല്ലിലേക്കെടുത്തുവച്ചുള്ള സോപ്പുതേപ്പ്
രാത്രി ഇണയുടെ നെഞ്ചിലേക്ക് മുട്ടില്‍ നിന്നുള്ള കുതിപ്പ്
തോടുകള്‍ ചാടിക്കടക്കുന്ന ആയം
ഫുട്പാത്തില്‍ കാലുറപ്പിച്ച നിശ്ചലമായ യാത്രകള്‍
ഒഴിഞ്ഞ പോസ്റിലേക്ക് ബോള്‍ പാറിച്ചുവിട്ട കിക്ക്
സൈക്കിള്‍ പെഡലില്‍ ഇറക്കങ്ങളിലറിഞ്ഞ വിശ്രമം
മരത്തിലേക്ക് പറ്റിപ്പിടിച്ച് കയറുമ്പോഴത്തെ വഴുക്കല്‍
കട്ടിളപ്പടിയില്‍ ആഞ്ഞുതട്ടിയതിന്റെ കടച്ചില്‍
കബഡിക്ക് വരയില്‍ തൊട്ടെടുത്ത വിജയം
കിളരങ്ങളിലേക്ക് കയറ്റിവച്ചുള്ള ഇരിപ്പ്
നടക്കാന്‍ പഠിച്ചനാള്‍ കുപ്പിച്ചില്ല് പരത്തിവരച്ച മുറിവ്.
ഇങ്ങനെ
കണ്ടെടുത്ത പഴേചിത്രങ്ങളെല്ലാം
കണ്ണുകള്‍ കൊണ്ടുവന്നു നിരത്തിയിട്ടന്നേരം.
അവന്റെ കാലിന്റെ ചൂടുംചൂരും പുരണ്ട
ചാടുമായി
തമിഴ്ലോറിയിപ്പോഴും
ഏതുവഴിയോ പാഞ്ഞുകൊണ്ടിരിക്കുന്ന
രാത്രിയാണിത്.
വഴിയോരത്ത്
കണ്ണുതുറന്നിരിക്കുന്ന
ഒരു തട്ടുകടയില്‍ കാപ്പികുടിക്കാനിറങ്ങിയിട്ട്
പഴനിയെന്നോ മുരുകനെന്നോയൊക്കെ
പേരുള്ള ഡ്രൈവര്‍
ആ ചാടിനിട്ട്
ഒരു തൊഴി കൊടുത്തിട്ടുണ്ടെന്നുറപ്പ്.
അപ്പോള്‍
ദൂരങ്ങള്‍ക്കിപ്പുറം
കറങ്ങുന്ന ഫാനിനുതാഴെ കിടന്നുറങ്ങുന്ന
അവന്റെ വലതുകാല്‍പത്തിയില്‍
ഒരു തുടിപ്പുണ്ടായിട്ടുണ്ടെന്നുമുറപ്പ്.
ഇടതുകാല്‍പ്പത്തി
മെല്ലെയനക്കി
ആ തുടിപ്പില്‍ തൊടാനാഞ്ഞ്
കിടക്കയില്‍
അവന്‍ വരയ്ക്കുന്ന
ചിത്രം നോക്കിയിരിക്കയാണ്
ഞാന്‍.
kalesh,
ReplyDeletethis is smart...
കിടക്കയില്‍
ReplyDeleteഅവന്‍ വരയ്ക്കുന്ന
ചിത്രം നന്നായിട്ടുണ്ട്...
എന്താ പറയുക കലേഷ് ?
ReplyDelete...അവനു നഷ്ടമാകുന്ന
ജീവിതത്തിലേക്കുള്ള കുതിപ്പുകള്‍
നേടുന്നതും ഓര്‍മകളിലേക്കുള്ള കുതിപ്പുകള്‍ ...
KANNE ULLAPOL ATHITE VILLA ARIYILL .
ReplyDeleteTHIS IS ONE OF GOOD DEMONSTRATION
vayanak sneham sajin,durga,ramesh,nidhy
ReplyDeleteനന്നായി... പ്രത്യേകിച്ച് ആ കാലോര്‍മ്മകള്‍...
ReplyDeleteബൈക്കിന്റെ കിക്കറില്‍ മര്‍ദ്ദിക്കുമ്പോഴത്തെ മസില്‍ത്തിളപ്പ്
കുളിച്ചപ്പോള്‍ അലക്കുകല്ലിലേക്കെടുത്തുവച്ചുള്ള സോപ്പുതേപ്പ്
രാത്രി ഇണയുടെ നെഞ്ചിലേക്ക് മുട്ടില്‍ നിന്നുള്ള കുതിപ്പ്
തോടുകള്‍ ചാടിക്കടക്കുന്ന ആയം
ഫുട്പാത്തില്‍ കാലുറപ്പിച്ച നിശ്ചലമായ യാത്രകള്‍
ഒഴിഞ്ഞ പോസ്റിലേക്ക് ബോള്‍ പാറിച്ചുവിട്ട കിക്ക്
സൈക്കിള്‍ പെഡലില്‍ ഇറക്കങ്ങളിലറിഞ്ഞ വിശ്രമം
മരത്തിലേക്ക് പറ്റിപ്പിടിച്ച് കയറുമ്പോഴത്തെ വഴുക്കല്‍
കട്ടിളപ്പടിയില്‍ ആഞ്ഞുതട്ടിയതിന്റെ കടച്ചില്‍
കബഡിക്ക് വരയില്‍ തൊട്ടെടുത്ത വിജയം
കിളരങ്ങളിലേക്ക് കയറ്റിവച്ചുള്ള ഇരിപ്പ്
നടക്കാന്‍ പഠിച്ചനാള്‍ കുപ്പിച്ചില്ല് പരത്തിവരച്ച മുറിവ്.
മകനേ കലക്കി :)
ReplyDeletenjanooorthu pooyii..athuvazhiyum..ithuvazhiyumokkee..bikeil paaaanja neeratheekkurich..
ReplyDeleteനല്ല
ReplyDeleteഒരു കലേഷ് കവിത
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്
jeevitham ithreyere aduthariyanula avasaramanee kavitha..thanks a lot.
ReplyDeleteകലേഷേ,
ReplyDeleteഇല്ലാത്ത കാലിനെ ഓര്‍ത്തതില്‍ നിറയെ കവിത.
(ആ കിടപ്പിലെക്കെത്താനുള്ള മുതിരരില്‍ അതത്രയും വന്നോ? @എന്‍റെ സാങ്കേതിക സംശയം)
എനിക്കൊരു ശില്പം കൊത്താന്‍ തോന്നുന്നു.
നല്ല ശ്രമം.
nalla kavitha.. kaleh
ReplyDeleteningalokkekkoodi ennekondu oru kavitha ezhuthippikkum ennu thonunnu...
ReplyDeleteummmaaaaaaaaa....
കലേഷ്
ReplyDeleteകലക്കി
കാല്‍
കവിത
You know, my father- in- law lost his right leg a few months back.
ReplyDeleteYour poem reminds me the days when I stood beside him during his hospital days....
Now I understand- how painful and powerful were his feelings in those days...
Thank for the poem.....
നന്നായിരിക്കുന്നു കലേഷ്. വായിച്ചപ്പോള്‍ വലതുകാലില്‍ ഒരു പെരുപെരുപ്പ്. ഇന്നലെകളില്‍ ഉണ്ടായിരുന്നത് ഇന്നില്ലാതാകുമ്പോള്‍ അനുഭവപ്പെടുന്ന ഒരു ശൂന്യതയ്ക്ക് വലതുകാല്‍ എന്ന ബിംബം നന്നായി ചേരുന്നുണ്ട്. ആഞ്ഞു തൊഴിച്ചുും തട്ടിത്തെറിപ്പിച്ചും മുട്ടുകാലില്‍ കിതച്ചും ഊറ്റം കൊണ്ട ഇന്നലെകളിലേക്കു മടങ്ങുമ്പോള്‍ തലയ്ക്കു മീതെ കറങ്ങുന്ന ഫാന്‍ വിയര്‍ക്കാതെ വിശ്രമിക്കാനുള്ള ഇന്നിന്റെ (അല്ലെങ്കില്‍ ഒരു മിസ്ഡ്കാള്‍ പോലെ പൊടുന്നനേ നഷ്്ടപ്പെട്ടു പോയ എന്തിന്റെയോ) പ്രതീകം കൂടിയാവുന്നു.
ReplyDeletekalesh
ReplyDeletekaalezhuthu nannaaayi
Brilliant.
ReplyDeleteവായനക്ക് നന്ദി
ReplyDeleteസോനാ , വിഷ്ണു , സൂരജ് , നോബിള്‍ , ഷാജി, സന്ദീപ് ..
ഹാ , സുധി ഒരു വരി ഒഴിവാക്കാമെന്ന് ഇപ്പോള്‍ തോന്നുന്നു.
വിബി , :)
സുനില്‍ കൃഷ്ണന്‍ , അനീഷ് , സെബി , ലതീഷ് ,
ജയദേവ് ജി നന്ദി
rev sunil raj philip, ormayk :)
ReplyDeleteskkk..
ReplyDeletenannayittund.. palappozum nashtapedumbozakum athinte vila... chorathilappil kanikkunnath pinne palappozum orkunnath ee avasaragaleilakum.palappozum utam kollunnath nashtapedumbol ulla vedanaykk valathukal enna bimbam cherunnunund.... valath ennath ennum manushyanu priyanmanallo.. oramakal ennum eppozum koottakum manushyanu.. nannayi skkkk
കലെഷ്,ബ്ളോഗെ കണ്ടു കവിതകൾ വായിച്ചു,നന്നായി, എന്റെ ബ്ളോഗിന്റെ വിലാസം-http://www.raanthall.blogspot.com/സജീവ് അയ്മനം
ReplyDeleteprajitha, sajivetta :)
ReplyDeleteആദ്യത്തെ രണ്ട് para വേണ്ടിയിരുന്നില്ല എന്ന് തോന്നി..കവിത നന്നായി..പ്രത്യേകിച്ച് കാലിന്റെ ഓര്‍മ്മകള്‍ വരുന്ന ഭാഗം..
ReplyDeleteമികവുറ്റ ഒരു കവിത !
ReplyDeleteഎന്തെങ്കിലും നഷ്ടപ്പെടുമ്പോഴാണ് അതെ പറ്റിയുള്ള തിരിച്ചറിവ് കിട്ടുന്നത് ....അതിന്റെ ചെയ് ത്തുകളെ വായിക്കപ്പെടുന്നത്
രാമൊഴി , ഹാഷിം
ReplyDeleteവായനക്ക് നന്ദി
ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ഒരാള്‍ മരണപ്പെടുമ്പോഴുണ്ടാകുന്ന ശൂന്യത. കാലിന്റെ മരണവും അത് തന്നെ കവിത നന്നായി
ReplyDeleteവായിച്ചു. തിരിച്ചറിഞ്ഞു.
ReplyDeleteജയേഷ് നന്ദി
ReplyDeleteചാര്‍വാകന്‍ ഇവിടേക്ക് എത്തിയതിനു നന്ദി
omathaam claassil padikkumbol munbenjilirunna "divya"yute paadasaram ee kaal viral kondalletaa kalla nee koluthi valichathu...ennittu athu vittu kalanju alle...?nannaayi.vallaathe poyirunnel manoj kaattaamballiyute "athyaahitha ward"kavithakalil pettu povumaayirunnu...!!!
ReplyDeleteഹി ഹി ,,ശ്രീജിത്തെ..
ReplyDeleteഅങ്ങനെ വല്ലാതെ പോകാന്‍ പറ്റില്ലടാ..
wonder full lines my little brother...so many rewards awaiting in your path... heartfelt wishes...
ReplyDeleteരേഖേച്ചീ :)
ReplyDeletenice poem kalesh... pls try to write something on our 'great PDC days'!!! esp. about ur character :-)
ReplyDeleteസിജീ ,
ReplyDeleteഅതൊക്കെ പുറത്തു പറഞ്ഞാല്‍ എന്‍റെ മാനം പോകില്ലേ !!!!
ഇവിടേക്ക് വന്നതിനും വായനക്കും നന്ദി
നല്ല കവിത.
ReplyDeleteനിന്റെ കവിത തന്നെ, മൂക്കും ചുണ്ടും നീട്ടി കണ്ണോടു ചേര്‍ന്ന് ഇടയ്ക്ക് തലയൊന്നാട്ടി, ചുണ്ട് കോട്ടി ഉള്ളിലേക്ക് ഉമിനീര് വലിച്ച് പുറത്തേക്ക് കവിത ഒഴുക്കുന്ന നിന്റെ അവതരണം. എല്ലാം കഴിഞ്ഞ്, എന്ത് പറയാനാ അളിയാ, എങ്ങന്ണ്ട് അളിയാ, എനിക്ക് അങ്ങനെ തോന്നി അളിയാ, ന്ന്ച്ചാല് നമ്മളൊക്കെ അനുഭവച്ചതല്ലേ അളിയാ എന്നീ വാക്കുകളൊക്കെ കൂട്ടിവെച്ചുള്ള നിന്റെ പാതി ചിരിയോടെയുള്ള ഒരു നോട്ടവും കവിതയില്‍ നിന്നു കിട്ടി.
ReplyDeleteകാലുകള്‍ പലപ്പോഴും പറയുന്നുണ്ട്, നിന്നെ താങ്ങി എനിക്ക് മടുത്തുവെന്ന്. ഇപ്പോഴേ നീ പറയുംപോലെ ഒറ്റക്കാലിലും കാലില്ലാതെയും നടക്കാന്‍ പഠിക്കണം.
നീ പ്രണയാനുഭവത്തില്‍ നിന്നും ഭൂപണയബാങ്കിലേക്കും കുഞ്ഞുങ്ങള്‍ വരയ്ക്കുന്ന കുഞ്ഞന്‍ വരകളിലേക്കും പാതി വഴിയില്‍ കാലിറങ്ങിപ്പോയ അദ്ദേഹത്തിലേക്കും ഇറങ്ങിവന്നുവെന്നതില്‍ സന്തോഷം......
nannayittundu kaleshee
ReplyDeleteമീനാക്ഷീ :)
ReplyDeleteസജീ നീ പോയതില്‍ പിന്നെ ഞാന്‍ ഒറ്റകാലിലാ
സാംചേട്ടാ... വായനക്ക് നന്ദി
നന്നായി..
ReplyDeleteഇങ്ങനെ
കണ്ടെടുത്ത പഴേചിത്രങ്ങളെല്ലാം
കണ്ണുകള്‍ കൊണ്ടുവന്നു നിരത്തിയിട്ടന്നേരം
" Avan vaakkukal kond varakkunna chithrangal nokki irikkukayaayirunnu "
ReplyDeleteഇപ്പഴാ കണ്ടത്.. വായിച്ചത്.. നേരത്തെ വായിച്ചിരുന്നെങ്കില്‍ ഇതിന്‍റെ പേര് പറഞ്ഞു അന്ന് നേരിട്ട് ഒരു കൈ (കാല്)തരായിരുന്നു..
ReplyDeletevayichchu, kalesh...dukham uLkkoLlaanaayi. appOl kavitha vijayichchennu parayENtathillallO? aaSamsakaL!
ReplyDeletevisit www.jyothirmayam.com
ടോംസ്
ReplyDeleteസുജിത്
മഹേന്ദര്‍
ജ്യോതിര്‍മയി
വായനക്ക് നന്ദി
ARINJATHIL SANTHOSHAM. WAITING MORE FROM YOU......
ReplyDeleteനിന്നു കത്തുന്നു... നീയും കവിതയും...
ReplyDeleteബിജോയ്
ReplyDeleteചെമ്മാട്
നന്ദി
It is very nice.
ReplyDeletenanma :)
ReplyDeleteകാലുകളെ ആദരിക്കണം
ReplyDeleteകയ്കളെയും.
സ്വന്തമായുല്ലതെന്നു പറയാന്‍
ഇപ്പോഴും കൂടെയുള്ളവര്‍.
മറ്റെല്ലാം വെറും തോന്നല്‍ ..:)
This comment has been removed by the author.
ReplyDelete