Wednesday, June 17, 2009

ഗോത്രശില്‌പം


മലയോരത്തെ കരിങ്കല്‍പാളിയ്‌ക്കടുത്ത്‌
കല്ലില്‍കൊട്ടിയൊഴുകിത്തെറിക്കും വെള്ളത്തെനോക്കി
ഒരു കല്ലേറിനുള്ള ദൂരത്തു
മഴക്കാറുവന്നുനില്‌ക്കുംനേരം

മടയുടെ വക്കില്‍നിന്നും
താഴേക്ക്‌ കുതിക്കുന്ന പേടിച്ചനോട്ടത്തെ
ചവിട്ടിഇറങ്ങാനായി ഉറപ്പിച്ചുവച്ച
മൂന്നുകുത്തുകല്ലുകള്‍
മൂന്നായി പകുത്തദൃശ്യത്തില്‍

ഒന്നാം കല്ലില്‍ചവുട്ടി
രണ്ടാംകല്ലിലേക്ക്‌ കാലാഞ്ഞ്‌
മൂന്നാംകല്ലിലേക്ക്‌ കണ്ണുറപ്പിച്ചപ്പോള്‍
ഞാനൊരു പ്രാചീന ഗോത്രനൃത്തശില്‌പമായിപ്പോയി.

2 comments:

  1. എന്റെ പ്രജ്ഞയ്ക്കിത്..
    അജ്ഞാതമാണു മാഷേ...
    അതായത്,,,
    ഒന്നുമേ...പുരിയ മാട്ടേന്‍ ....
    താങ്കള്‍ ...
    താഴേയ്ക്കു ചാടിച്ചത്തോ...?.....

    ReplyDelete
  2. നല്ല ശില്‍പ്പം:)

    ReplyDelete