Sunday, December 27, 2015

ഡിസംബര്‍

ഡിസംബര്‍

മഞ്ഞുമഴ പുലര്‍വണ്ടികേറി
വന്നിറങ്ങുന്നു പൂവിന്‍ നെറുകയില്‍

ചില്ലുവെയിലേറ്റു 
തളര്‍ന്നയിതളിൽ
മഞ്ഞുവിരൽതുമ്പ്
തൊട്ടുമീട്ടുമ്പോള്‍

പൊട്ടി വിടരുന്നു 
തണ്ടുകള്‍നീളെ
മൊട്ടുകള്‍ ഹായ്, പൂവിന്‍ കുരുന്നുകള്‍ 

പൊട്ടി വിടരാനൊരുങ്ങിയുറങ്ങുന്ന 
മൊട്ടുകളുണരുന്നു തണ്ടുകള്‍ക്കുള്ളിലും

മഞ്ഞുമഴയുടെ പുലര്‍വണ്ടി മടങ്ങുമ്പോള്‍
തണ്ടിലപ്പാടെ പൂവുകള്‍ പൂവുകള്‍
ചില്ലുവെയിലിനു നേരെ വിടര്‍ത്തുന്നു
മഞ്ഞുകാലത്തിന്‍ മണമുള്ള പൂവുകള്‍

1 comment: