Sunday, January 10, 2010













ഇരുമ്പിന്‍‌തൊട്ടി ചെന്ന് ജലനിരപ്പില്‍
തട്ടിത്തകരുന്നതിന്റെ കൊടുംനിരാശ
ആഴത്തില്‍ നിന്നും
വന്നു പ്രകമ്പനം കൊണ്ടു

മനസ്സില്‍ ഒരു സങ്കടപ്പാട്ടുണ്ട്.

അതുകേട്ട്,
വിരലുകൊണ്ട് കയറിനെ മീട്ടി മീട്ടി
ഒരുതൊട്ടിവെള്ളം കോരിയെടുത്ത്
ചെമ്പുപാത്രത്തിന്‍
വാ നിറച്ചുവച്ചു
കുളിച്ചു.

പിന്നെയും,
ഇരുമ്പിന്‍‌തൊട്ടി ചെന്നുജലനിരപ്പില്‍
തട്ടിത്തകരുന്നതിന്‍ കൊടുംനിരാശ...

11 comments:

  1. manassile samgatappaattu kettu viralu kondu kayarine meettunna kaviyute imagukal gambheeram. abhinandanangal...

    ReplyDelete
  2. സങ്കടപ്പാടിന്‍റെ പാട്ട്
    പ്രകമ്പനം കൊള്ളുന്നുണ്ട്

    ReplyDelete
  3. പിന്നെയും,
    ഇരുമ്പിന്‍‌തൊട്ടി ചെന്നുജലനിരപ്പില്‍
    തട്ടിത്തകരുന്നതിന്‍ കൊടുംനിരാശ

    ReplyDelete
  4. ഹാ
    ആഴത്തില്‍ തട്ടി
    പ്രകമ്പനം കൊളളുന്നു

    ReplyDelete
  5. വെളുക്കുവോളം,
    പിന്നെയും..പിന്നെയും...
    വെളുത്തും,കറുത്തും....

    ReplyDelete
  6. അയ്യോ മനോഹരം..ഈ രേഖാചിത്രം!!

    ReplyDelete
  7. ravileyano vaikittano ee nirasha?
    kinarinano kayarinano ee nirasha?
    thottikkano korunnavante manassinano ee nirasha?

    ReplyDelete