Sunday, October 18, 2009
പുഴയ്ക്കക്കരെ സൂര്യന്‍ താഴുന്നത്
മുളങ്കാടുകള്‍ക്കിടയ്ക്കു നിന്ന് കണ്ടു
തൂകിവീണ മഞ്ഞവെട്ടം
മുളയിലയില്‍ കെട്ടിനിന്നു
ഇല വകഞ്ഞുമാറ്റിമാറ്റി
മഞ്ഞയെ, ഇളംചുവപ്പിനെ തെളിച്ചെടുത്തു.
കൂര്‍ത്തവെട്ടം മുഖത്തു മഞ്ഞപെയിന്റടിച്ചു
ചാഞ്ഞ മുള താഴെ ഒഴുക്കില്‍
ഒരില മുക്കിയെടുത്തു മഞ്ഞയേ നേര്‍പ്പിച്ചും വിട്ടു.
ഇല വകഞ്ഞു പുഴയിറമ്പില്‍ നില്ക്കെ
ഇലയായി, പെട്ടന്നൊഴുക്കിലേക്കു പൊഴിഞ്ഞുവീണു.
ചുഴികളുടെ വിളികേട്ടു ശബ്ദമില്ലാതെ
ചെവിയില്‍ വെള്ളം കയറുന്നതറിയുന്നുണ്ട്.
കൈകളില്‍ വാക്കുകള്‍ പ്രവേശിച്ചപോലെ
എഴുന്നുനിന്നവ പറഞ്ഞുതുടങ്ങി
നിരപ്പില്‍ അലയടി ഏങ്ങലടിയായി
ശബ്ദമിശ്രണത്തിന്റെ രേഖാചിത്രം
തെളിഞ്ഞപോലെ
ഒഴുക്കിലേക്ക് അവളെങ്ങനെ ഒഴുകിവന്നു
അടുത്ത കടവില്‍ കുളിച്ചോണ്ടിരുന്നവളല്ലേ
കൈകളില്‍ കൊളുത്തിയെടുത്തു ജീവന്‍
നിരപ്പില്‍ പച്ചമണ്ണില്‍ കിടത്തിയെന്നെ.
ഇരുട്ടെത്തി, മുളങ്കാട്ടില്‍ നിന്നും എഴുന്നേറ്റ്
ജീവനുമായി വീട്ടിലേക്ക് പോയി.
ഇരുട്ടുമാറി, പ്രകാശമെത്തി
സൂര്യന്‍ താണുതാണുപോയ കണ്ടത്
ഓര്‍ത്തെടുത്തെങ്കിലും
അവളുടെ മുഖം ഓര്‍മ്മയില്‍ കണ്ടില്ല
കാല്‍മുട്ടില്‍ മലര്‍ന്നു കിടക്കുന്നുണ്ട്
ഒരു തവിട്ടുസൂര്യന്‍
അതില്‍ തൊട്ടുതൊട്ടിരുന്നു.
Subscribe to:
Post Comments (Atom)
കലേഷ് താങ്കളെ ബ്ലോഗില്‍ അടുത്തു കണ്ടു. സന്തോഷം. തീര്‍ച്ചയായും നവംബര്‍ ഒന്നിന്റെ ലക്കം നിബ്ബില്‍ കാണും. നല്ലോരു ഫോട്ടോ അയക്കുമല്ലോ. നന്ദി
ReplyDeleteഅളിയാ നീ പുലി തന്നെ
ReplyDeleteവന്നു , കണ്ടു , അറിഞ്ഞു
ReplyDeleteസന്തോഷം..കലേഷ്
ninte mukhathu ninnu neritt kittunna sukahm thonnunnilla........ edayk "ente aliya...." enna mattil thalakulukki veendum chundil kavith nunanju nee chollum.....avasanam "athupinne aliya......" "athenthannuvachal......." pinneyum chund chodippich thazhekk noki vayarin onnu thadavi, "aliya, vallathoru avasthayayirunnaliya appol,,sarikkum(appoyekkum nee ninte kannukal ente kannod cherkkum)namukk pediyakum aliya..."
ReplyDeletenalla kaavithayadaa..
ReplyDeleteitharam serous aayathu ezhuthoo..
allathe cheruthu ezhuthi ninteyum vayikkunna njangaludeyum samayam kalyathe...